‘എല്ലാം തയ്യാര്‍, 23 സെക്കന്റില്‍ ഫ്‌ളാറ്റുകള്‍ നിലംപൊത്തും’: മരടില്‍ മോക് ഡ്രില്‍ വെള്ളിയാഴ്ച 

‘എല്ലാം തയ്യാര്‍, 23 സെക്കന്റില്‍ ഫ്‌ളാറ്റുകള്‍ നിലംപൊത്തും’: മരടില്‍ മോക് ഡ്രില്‍ വെള്ളിയാഴ്ച 

Published on

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുന്നത് സംബന്ധിച്ച നടപടികള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ജനുവരി 11നും 12നും പൊളിച്ചു നീക്കേണ്ട ഫ്‌ളാറ്റുകളിലെല്ലാം ഇന്നലെതന്നെ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. ബ്ലാസ്റ്റിങ് ഷെഡുകളുടെയും കണ്‍ട്രോള്‍ റൂം സ്ഥാപിക്കുന്നതിന്റെയും പ്രവര്‍ത്തനങ്ങളാണ് ഇന്ന് നടക്കുന്നത്. ചാര്‍ജിങ് സംവിധാനത്തിന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താനാള്ള പരിശോധനയും ഇനിയുള്ള ദിവസങ്ങളില്‍ നടക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ആകെ വേണ്ട സമയം 23 സെക്കന്റാണ്. ഗോള്‍ഡന്‍ കായലോരം ആറ് സെക്കന്റില്‍ നിലം പതിക്കും. ജെയിന്‍ കോറല്‍കോവ് എട്ട് സെക്കന്റിലും ഹോളിഫെയ്ത്ത് എച്ച്ടുഒ ഒന്‍പത് സെക്കന്റിലും നിലംപതിക്കും. കെട്ടിടം തകര്‍ന്ന് വീഴുന്നത് കൃത്യമായി മനസിലാക്കാന്‍ എല്ലാം ഷൂട്ട് ചെയ്യുന്നുണ്ട്. ഇതിനായി എട്ട് ക്യാമറയും നാലു ഡ്രോണുകളും ഉപയോഗിക്കും. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഫ്‌ളാറ്റുകളില്‍ എല്ലാം സ്‌ഫോടകവിദഗ്ധര്‍ വിശദമായ സുരക്ഷാ പരിശോധന നടത്തുകയാണിപ്പോള്‍. നാലു ഫ്‌ളാറ്റുകളിലെയും സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കുന്ന ജോലി പൂര്‍ത്തിയായി.

‘എല്ലാം തയ്യാര്‍, 23 സെക്കന്റില്‍ ഫ്‌ളാറ്റുകള്‍ നിലംപൊത്തും’: മരടില്‍ മോക് ഡ്രില്‍ വെള്ളിയാഴ്ച 
അക്കിത്തത്തിനുളള ജ്ഞാനപീഠം സംഘപരിവാര്‍ കൂറുകൊണ്ടെന്ന പരോക്ഷ വിമര്‍ശനവുമായി സര്‍ക്കാര്‍ പ്രസിദ്ധീകരണം 

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി മരടില്‍ ട്രയല്‍റണ്‍ വെള്ളിയാഴ്ച നടക്കും. സ്‌ഫോടക ദിനത്തിലെ എല്ലാ സന്നാഹങ്ങളുമൊരുമിച്ചുള്ള ട്രയല്‍റണ്ണാകും നടക്കുക. സുരക്ഷാ അലാറമടക്കം മരടില്‍ മുഴങ്ങും. മദ്രാസ് ഐഐടിയില്‍ നിന്നെത്തിയ സംഘം ഇന്ന് മരടിലെ നാലു ഫ്‌ളാറ്റുകളുടെ ചുറ്റും 11 ഇടങ്ങളില്‍ ആക്‌സിലറോ മീറ്ററും സ്‌ട്രെയിന്‍ ഗേജസും സ്ഥാപിക്കും. ഫ്‌ളാറ്റുകളില്‍ നിന്ന് നൂറു മീറ്റര്‍ മാറിയാകും ബ്ലാസ്റ്റിങ് ഷെഡുകള്‍ നിര്‍മിക്കുന്നത്. പൊളിക്കല്‍ ചുമതലയുള്ള വിദഗ്ധര്‍ മാത്രമാണ് ഷെഡിലുണ്ടാകുക.

logo
The Cue
www.thecue.in