ഡിപ്ലൊമാറ്റിക് ബാഗേജുകള്‍ക്ക് അനുമതി നല്‍കിയ രേഖകള്‍ ഇ ഫയലായിട്ടില്ല ; കത്തിനശിച്ചിട്ടില്ലെന്ന് വിശദീകരണം

ഡിപ്ലൊമാറ്റിക് ബാഗേജുകള്‍ക്ക് അനുമതി നല്‍കിയ രേഖകള്‍ ഇ ഫയലായിട്ടില്ല ;  കത്തിനശിച്ചിട്ടില്ലെന്ന് വിശദീകരണം
Published on

യുഎഇ കോണ്‍സുലേറ്റിന് ഡിപ്ലൊമാറ്റിക് ബാഗേജുകള്‍ക്ക് അനുമതി നല്‍കിയ സെക്രട്ടറിയേറ്റിലെ എല്ലാ രേഖകളും ഇ ഫയലുകള്‍ ആയിട്ടില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവ പേപ്പര്‍ ഫയലുകളായാണ് സൂക്ഷിച്ചിരിക്കുന്നത്. ഇന്നലെ തീപ്പിടുത്തമുണ്ടായ പ്രോട്ടോകോള്‍ വിഭാഗത്തിന്റെ ഓഫീസിലാണ് ഇതുള്ളത്. എന്നാല്‍ അവ കത്തിനശിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ആവശ്യമായ ഫയലുകളെല്ലാം സുരക്ഷിതമാണെന്നും അവ മറ്റൊരിടത്തേക്ക് മാറ്റിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രസ്തുത ഫയലുകള്‍ ഇപ്പോള്‍ സുരക്ഷിതമാണെന്ന വിവരം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുമുണ്ട്.

ഡിപ്ലൊമാറ്റിക് ബാഗേജുകള്‍ക്ക് അനുമതി നല്‍കിയ രേഖകള്‍ ഇ ഫയലായിട്ടില്ല ;  കത്തിനശിച്ചിട്ടില്ലെന്ന് വിശദീകരണം
സഭാ സമ്മേളനത്തിനെത്തിയ യുഡിഎഫ് എംഎല്‍എമാര്‍ തലസ്ഥാനത്ത് തങ്ങിയത് ദുരൂഹമെന്ന് ഇ.പി ജയരാജന്‍

സെക്രട്ടറിയേറ്റില്‍ ഇ ഫയലിംഗ് സംവിധാനമാണെന്നും പേപ്പര്‍ ഫയലുകള്‍ കത്തിപ്പോയാലും വീണ്ടെടുക്കാനാകുമെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ സ്വര്‍ണക്കടത്ത് അന്വേഷണത്തിന് ആവശ്യമായി വരുന്ന ഫയലുകള്‍ പൂര്‍ണമായും ഇ ഫയലായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. അതേസമയം ഓഫീസിലുണ്ടായിരുന്നതില്‍ ഏതെല്ലാം രേഖകളാണ് കത്തിയതെന്ന് വിദഗ്ധ പരിശോധനയ്ക്ക്‌ ശേഷമേ വ്യക്തമാകൂ. മന്ത്രിമാരുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാരയിലാണ് തീപ്പിടിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. സുപ്രധാന രേഖകളൊന്നും നശിച്ചിട്ടില്ലെന്ന് സര്‍ക്കാരും ആവര്‍ത്തിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്‍ഐഎ ആവശ്യപ്പെട്ട ചില രേഖകള്‍ പ്രോട്ടോകോള്‍ ഓഫീസര്‍ നേരത്തേ കൈമാറിയിരുന്നു. ഇത് കൈപ്പറ്റിയതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ രസീതും നല്‍കിയിരുന്നു. അതേസമയം തീപ്പിടുത്തം അന്വേഷിക്കുന്ന പ്രത്യക പൊലീസ് സംഘം സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലെത്തി പരിശോധന നടത്തി. സ്‌പെഷ്യല്‍ സെല്‍ എസ് പി വി അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. എഡിജിപി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ദുരന്ത നിവാരണ കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും വിഷയത്തില്‍ പരിശോധനകള്‍ നടത്തിവരുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in