സാനിറ്റൈസര്‍ ക്ഷാമം പരിഹരിക്കാന്‍ ചാരായവും; ഉപയോഗിക്കുന്നത് പിടിച്ചെടുത്ത ഒന്നര ലക്ഷം ലിറ്റര്‍

സാനിറ്റൈസര്‍ ക്ഷാമം പരിഹരിക്കാന്‍ ചാരായവും; ഉപയോഗിക്കുന്നത് പിടിച്ചെടുത്ത ഒന്നര ലക്ഷം ലിറ്റര്‍
Published on

കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് സാനിറ്റൈസറിന് ക്ഷാമം നേരിട്ടിരുന്നു. ഇതിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ഡ്രഗ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ്. പിടിച്ചെടുത്ത ഒന്നര ലക്ഷം ലിറ്റര്‍ ചാരായം സാനിറ്റൈസര്‍ നിര്‍മ്മിക്കാനായി ഉപയോഗിക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സാനിറ്റൈസര്‍ ക്ഷാമം പരിഹരിക്കാന്‍ ചാരായവും; ഉപയോഗിക്കുന്നത് പിടിച്ചെടുത്ത ഒന്നര ലക്ഷം ലിറ്റര്‍
കറണ്ട് ബില്ല് അടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം; പിഴ ഈടാക്കില്ല

എത്തനോള്‍ സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കാമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരിക്കുന്നത്. ചാരായം എത്തനോളാണ്. സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് ഐസോപ്രൊപൈല്‍ ആല്‍ക്കഹോളാണ്. ഹാന്‍ഡ് സാനിറ്റൈസറിന് ക്ഷാമം നേരിട്ടതോടെ ഇതിന്റെ വില മൊത്തക്കച്ചവടക്കാര്‍ ഇരട്ടിയിലധികം ഉയര്‍ത്തി. ഇതോടെയാണ് ബദല്‍ മാര്‍ഗം തേടാന്‍ ഡ്രഗ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് തീരുമാനിച്ചത്.

സാനിറ്റൈസര്‍ ക്ഷാമം പരിഹരിക്കാന്‍ ചാരായവും; ഉപയോഗിക്കുന്നത് പിടിച്ചെടുത്ത ഒന്നര ലക്ഷം ലിറ്റര്‍
കോവിഡ് 19 സ്ഥിരീകരിക്കുന്നത് എങ്ങനെ?

ചാരായം സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചു. ഡ്രഗ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് സാനിറ്റൈസര്‍ നിര്‍മ്മിക്കാറില്ലെങ്കിലും സംസ്ഥാനത്ത് ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം എടുത്തതെന്ന് ചെയര്‍മാന്‍ സിബി ചന്ദ്രബാബു അറിയിച്ചതായി 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in