അക്കിത്തത്തിന് ജ്ഞാനപീഠം

അക്കിത്തത്തിന് ജ്ഞാനപീഠം

Published on

അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കരം. സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം. 11 ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. പാലക്കാട് കുമരല്ലൂര്‍ സ്വദേശിയാണ്. ജ്ഞാനപീഠം ലഭിക്കുന്ന ആറാമത്തെ മലയാളിയണ് അക്കിത്തം.

അക്കിത്തത്തിന് ജ്ഞാനപീഠം
‘ദൃശ്യങ്ങള്‍ നല്‍കില്ല, പരിശോധിക്കാം’; നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് അക്കിത്തത്തിന്റെ പ്രധാനകൃതി. 2017ല്‍ പദ്മശ്രീ ലഭിച്ചിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡുകളും എഴുത്തച്ഛന്‍ പുരസ്‌കാരവും അക്കിത്തത്തെ തേടിയെത്തിയിട്ടുണ്ട്.

1926 മാര്‍ച്ച് 18 പാലക്കാട് കുമരനല്ലൂരിലാണ് കവിയുടെ ജനനം. എട്ടാം വയസ്സ് മുതല്‍ കവിത എഴുതി തുടങ്ങി. പൊന്നാനി കളരി അക്കിത്തത്തിലെ കവിയെ മൂര്‍ച്ചയുള്ളതാക്കി. സമുദായപരിഷ്‌കരണത്തോടൊപ്പം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗവുമായി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in