'പാലായ്ക്ക് വേണ്ടി അവകാശവാദമുന്നയിക്കാന്‍ അര്‍ഹതയില്ലാതാക്കി'; മാണി സി.കാപ്പനെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് എ.കെ.ശശീന്ദ്രന്‍

'പാലായ്ക്ക് വേണ്ടി അവകാശവാദമുന്നയിക്കാന്‍ അര്‍ഹതയില്ലാതാക്കി'; മാണി സി.കാപ്പനെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് എ.കെ.ശശീന്ദ്രന്‍
Published on

പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച മാണി സി.കാപ്പനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് എ.കെ.ശശീന്ദ്രന്‍. എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരനുമായി ആലോചിച്ച ശേഷം നടപടി സ്വീകരിക്കും. അച്ചടക്കലംഘനം കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും എ.കെ. ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാലായ്ക്ക് വേണ്ടി അവകാശവാദം ഉന്നയിക്കാന്‍ മാണി. സി. കാപ്പന്‍ എന്‍സിപിക്ക് അര്‍ഹതയില്ലാതാക്കിയെന്ന് ശശീന്ദ്രന്‍ പറഞ്ഞു. മാണി. സി. കാപ്പന്റെ നിലപാട് രാഷ്ട്രീയമല്ലെന്നും വൈകിരാകമാണെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ പാര്‍ട്ടി രൂപീകരിച്ച് യു.ഡി.എഫിന്റെ ഘടകകക്ഷിയാകാനുള്ള കാപ്പന്റെ നീക്കത്തോടെയാണ് നേതൃത്വത്തിന്റെ പ്രതികരണം. തന്റെ കൂടെയുള്ളവര്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്ക്കുമെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും മാണി സി.കാപ്പന്‍ പ്രഖ്യാപിച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സര്‍ക്കാര്‍ നല്‍കിയ കോര്‍പറേഷന്‍, ബോര്‍ഡ് സ്ഥാപനങ്ങളും രാജിവയ്ക്കും. എന്നാല്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കില്ലെന്നും കാപ്പന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എ.കെ.ശശീന്ദ്രന്റെ പ്രതികരണം.

AK Saseendran Against Mani C Kappan

Related Stories

No stories found.
logo
The Cue
www.thecue.in