ബാബുവിന് ലഭിച്ച ആനുകൂല്യം മുതലെടുക്കുന്നു; അനധികൃത കടന്നുകയറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

ബാബുവിന് ലഭിച്ച ആനുകൂല്യം മുതലെടുക്കുന്നു; അനധികൃത കടന്നുകയറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍
Published on

പാലക്കാട് കൂര്‍മ്പാച്ചി മലയില്‍ അനധികൃതമായി കയറിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. ചിലര്‍ ബാബുവിന് ലഭിച്ച ആനുകൂല്യം മുതലെടുക്കുകയാണ്, എന്നാല്‍ ആരോടും സഹതാപം കാണിക്കേണ്ടതില്ലെന്ന് എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

ബാബുവും കൂട്ടരും നിയമലംഘനമാണ് നടത്തിയിട്ടുള്ളതെങ്കില്‍ പോലും അദ്ദേഹത്തിന്റെ പ്രത്യേക മാനസികാവസ്ഥ കൂടി കണക്കിലെടുത്ത് കൂടുതല്‍ ഉപദ്രവിക്കരുതെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ അതിനെ മറയാക്കി ഒന്നില്‍ കൂടുതല്‍ ആളുകള്‍ മല കയറി നിയമലംഘനം നടത്തുകയാണ്.

അനധികൃത കടന്നുകയറ്റം അനുവദിക്കില്ല. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. റവന്യു വകുപ്പ് മന്ത്രിയുമായി ചേര്‍ന്ന അടിയന്തിര യോഗത്തിന് ശേഷം മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

ബാബുവിന് ലഭിച്ച ആനുകൂല്യത്തിന് മറവില്‍ മറ്റുള്ളവര്‍ നിയമലംഘനം നടത്തുന്നുണ്ടെങ്കില്‍ തന്റെ മകന് ആനുകൂല്യം നല്‍കേണ്ടതില്ലെന്ന് ബാബുവിന്റെ ഉമ്മ പറഞ്ഞിരുന്നു.

.

കഴിഞ്ഞ ദിവസം രാത്രിയില്‍ ചേറാട് മലയില്‍ ആളുകള്‍ കയറിയിരുന്നു. പ്രദേശവാസിയായ തെങ്ങ് കയറ്റ തൊഴിലാളി കൊല്ലംകുന്ന് രാധാകൃഷ്ണനാണ് മലയില്‍ കയറിയത്. തിരച്ചിലിന് ഒടുവില്‍ രാത്രി 12.30 ഓടെയാണ് ആളെ താഴെയെത്തിച്ചത്. മലമുകളില്‍ നിന്ന് ഫ്‌ളാഷ് ലൈറ്റ് കണ്ടതിനെ തുടര്‍ന്നായിരുന്നു നടപടി

Related Stories

No stories found.
logo
The Cue
www.thecue.in