'യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷവും ചെറുപ്പക്കാരും വനിതകളുമാകും'; കേരളത്തില്‍ അധികാരം തിരിച്ചുപിടിക്കണമെന്ന് എ.കെ.ആന്റണി

'യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷവും ചെറുപ്പക്കാരും വനിതകളുമാകും'; കേരളത്തില്‍ അധികാരം തിരിച്ചുപിടിക്കണമെന്ന് എ.കെ.ആന്റണി
Published on

വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കുമെന്ന് മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി. സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷവും പുതുമുഖങ്ങളായിരിക്കും. കേരളത്തില്‍ അധികാരം തിരിച്ചുപിടിക്കണമെന്നും ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം എ.കെ.ആന്റണി പറഞ്ഞു.

സ്ഥാനാര്‍ത്ഥികളില്‍ വലിയ പങ്ക് ചെറുപ്പക്കാരും വനിതകളുമാകും. താരിഖ് അന്‍വര്‍, രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ളവരുമായി സംസാരിച്ചു. സോണിയ ഗാന്ധിയെയും കണ്ടു. കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കണമെന്നാണ് രാഹുല്‍ പറഞ്ഞതെന്നും എ.കെ.ആന്റണി.

ജനങ്ങളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും അറിഞ്ഞുള്ള ജനകീയ പ്രകടനപത്രികയ്ക്ക് രൂപം നല്‍കും. മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേഷമാകും തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

AK Antony On Assembly Election

Related Stories

No stories found.
logo
The Cue
www.thecue.in