ലക്ഷദ്വീപ് അനുഭവങ്ങൾ സിനിമയാക്കുമെന്ന് ഐഷ സുൽത്താന; പ്രഫുൽ ഖോഡ പട്ടേലിന് ബിസിനസ്സ് താത്പര്യങ്ങൾ മാത്രം

ലക്ഷദ്വീപ്  അനുഭവങ്ങൾ സിനിമയാക്കുമെന്ന്  ഐഷ സുൽത്താന; പ്രഫുൽ ഖോഡ പട്ടേലിന് ബിസിനസ്സ് താത്പര്യങ്ങൾ മാത്രം
Published on

ലക്ഷദ്വീപ് വിഷയത്തിന്റെ പേരിൽ നേരിടേണ്ടി വന്ന അനുഭവങ്ങൾ പ്രമേയമാക്കി സിനിമ ഒരുക്കുമെന്ന് സംവിധായിക ഐഷ സുൽത്താന. സിനിമയിലൂടെ അവതരിപ്പിക്കുമ്പോൾ താൻ കടന്നു പോയ അനുഭവങ്ങളെക്കുറിച്ച് ആളുകൾക്ക് വ്യക്തത ലഭിക്കുമെന്ന് ഐഷ പറഞ്ഞു. തന്നെ തീവ്രവാദിയായി മുദ്രകുത്താൻ ശ്രമിച്ചാൽ നിശബ്ദയായി ഇരിക്കില്ലെന്നും മറ്റു രാജ്യങ്ങളിൽ നിന്നും തനിക്ക് പണം വരുന്നുണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ചോദ്യം ചെയ്യുന്നതിലൂടെ പോലീസ് നടത്തുന്നതെന്നും മനോരമ ന്യൂസിന്റെ ‘നേരേ ചൊവ്വേ’ പരിപാടിയിൽ ആയിഷ പറഞ്ഞു.

മറ്റ് എവിടെയോക്കയോ പരീക്ഷിച്ച മാതൃക ദ്വീപിൽ കോപ്പി പേസ്റ്റ് ചെയ്യാനാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ശ്രമിക്കുന്നത്. സ്വന്തം മകന്റെയും കുടുംബത്തിന്റെയും ബിസിനസ് താത്പര്യങ്ങൾ മാത്രമാണ് അദ്ദേഹത്തിനുള്ളത് . മുൻ അഡ്മിനിസ്ട്രേറ്റർമാർ ആരും ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. നരേന്ദ്രമോദി സർക്കാർ അഡ്മിനിസ്ട്രേറ്ററെ മാറ്റുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. ദ്വീപിൽ വികസനം വരണം എന്നുതന്നെയാണ് ആഗ്രഹം. ലക്ഷദ്വീപിന്‌ താങ്ങാവുന്നതിൽ കൂടുതൽ ആകരുത് അവിടത്തെ വികസനം. എന്നാൽ അവിടെ വികസനം വരണമെന്ന് തന്നെയാണ് ആഗ്രഹം.

ലക്ഷദ്വീപിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതെതിരെ ബയോവെപ്പണ്‍ എന്ന പദം ഉപയോഗിച്ചതിനാണ് ഐഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ലക്ഷദ്വീപ് ബിജെപി ഘടകത്തിന്റെ പരാതിയില്‍ കവരത്തി പൊലീസായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിൽ ഹൈക്കോടതിയില്‍ നിന്ന് ഐഷയ്ക്ക് അനുകൂല വിധി വന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in