ഈ മാസം 20ന് ലക്ഷദ്വീപിലെത്തി പൊലീസിന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചത് ദ്വീപില്‍ ലോക്ക് ചെയ്യാനെന്ന് ഐഷ സുല്‍ത്താന. പിന്നെ കേരളത്തിലേക്ക് വരാന്‍ സാധിക്കില്ലെന്നും ഐഷ. അബ്ദുള്ളക്കുട്ടിയുടെ ഗൂഢാലോചനയാണ് ഇവിടെ വരെ കൊണ്ടെത്തിച്ചത്. ശബ്ദ സന്ദേശം എല്ലാവരും കേട്ടതാണല്ലോ എന്നും ഐഷ സുല്‍ത്താന.റിപ്പോര്‍ട്ടര്‍ ടിവിയിലാണ് ഐഷയുടെ പ്രതികരണം.
ഐഷ സുല്‍ത്താനയുടെ പ്രതികരണം
20ാം തീയതി ഹാജരാകണമെന്നാണ് പൊലീസിന്റെ നിര്‍ദേശം. എന്നെ അവര്‍ അവിടെ തന്നെ ലോക്ക് ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നത്. അവരുടെ ആവശ്യവും അതാണ്. പിന്നെയെനിക്ക് കേരളത്തിലേക്ക് വരാന്‍ സാധിക്കില്ല, കേസ് കഴിയാതെ. ജയിലില്‍ ഇട്ടില്ലെങ്കിലും ദ്വീപിന് വിട്ട് പോകാന്‍ അനുമതിയുണ്ടാവില്ല. അബ്ദുള്ളക്കുട്ടിയുടെ ഗൂഢാലോചനയാണ് ഇവിടെ വരെ കൊണ്ടെത്തിച്ചത്. ശബ്ദ സന്ദേശം എല്ലാവരും കേട്ടതാണല്ലോ.
ആയിഷയെ പോടിപ്പിക്കണം, ഒതുക്കി കളയണം, ദ്വീപീന് പുറത്തേക്ക് വരരുത്. ഒറ്റപ്പെുത്തണം ഇതൊക്കെയാണ് ഈ കേസിന്റെ അടിസ്ഥാനം. അള്ളാഹു കൊണ്ടുതന്നെ അവസരമെന്ന് ഗൂഢാലോചന സമയത്താണ് അവര്‍ പറഞ്ഞത്. അല്ലെങ്കില്‍ ഇത് ക്ഷമിക്കാന്‍ പറ്റുന്നയൊരു തെറ്റു മാത്രമാണിത്. പറ്റിയ അബദ്ധം എന്താണെന്ന് വളരെ ക്ലീയറായി മനസിലായി. അത് പറയുകയും ചെയ്തു. ഞാന്‍ ഒരിക്കലും രാജ്യത്തിന് എതിരല്ല. ദ്വീപുകാര്‍ക്ക് എന്നെ ഒറ്റാന്‍ ഒരിക്കലും പറ്റില്ല. അതുകൊണ്ടാണ് അവര്‍ രാജിക്കത്ത് നല്‍കിയത്. ഞാന്‍ രാജ്യദ്രോഹിയല്ലെന്ന് അവര്‍ക്ക് അറിയാം.'