കൊവിഡ് പ്രതിരോധത്തിന് റഷ്യയുടെ രണ്ടാമത്തെ വാക്‌സിന്‍; 'എപിവാക്‌കൊറോണ', അനുമതി നല്‍കി

കൊവിഡ് പ്രതിരോധത്തിന് റഷ്യയുടെ രണ്ടാമത്തെ വാക്‌സിന്‍; 'എപിവാക്‌കൊറോണ', അനുമതി നല്‍കി
Published on

കൊവിഡ് പ്രതിരോധത്തിന് രണ്ടാമത്തെ വാക്‌സിന് അനുമതി നല്‍കി റഷ്യ. പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനാണ് എപിവാക്‌കൊറോണ (EpiVacCorona) എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന് അനുമതി നല്‍കുന്നതായി ബുധനാഴ്ച പ്രഖ്യാപിച്ചത്. ആദ്യ വാക്‌സിന്റെ കാര്യത്തില്‍ റഷ്യ തിരക്കുപിടിച്ച് പ്രഖ്യാപനം നടത്തി എന്ന വിമര്‍ശനം ഉയരുമ്പോഴാണ് രണ്ടാമത്തെ വാക്‌സിന്‍ പ്രഖ്യാപനം.

സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് എപിവാക്‌കൊറോണ വികസിപ്പിച്ചത്. മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണങ്ങള്‍ കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു. രണ്ട് വാക്‌സിനുകളുടെയും ഉല്‍പാദനം വര്‍ധിപ്പിക്കുമെന്നും, കൊവിഡ് പ്രതിരോധത്തില്‍ വിദേശരാജ്യങ്ങളുമായി സഹകരിക്കുമെന്നും പുടിന്‍ വ്യക്തമാക്കിയിട്ടുണ്ട്.

വാക്സിന്‍ നവംബര്‍- ഡിസംബര്‍ മാസങ്ങളിലായി വന്‍തോതില്‍ പരീക്ഷണം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സൈബീരിയയില്‍ നിന്നുള്ള 5000 പേരുള്‍പ്പെടെ 30,000 ആളുകളിലാവും വാക്സിന്‍ പരീക്ഷിക്കുക.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഓഗസ്റ്റിലായിരുന്നു റഷ്യ ആദ്യ വാക്‌സിന് അനുമതി നല്‍കിയത്. സ്പുട്നിക്-5 വാക്സിന്‍ ഇതുവരെ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തിട്ടില്ല. നിലവില്‍ മോസ്‌കോയിലെ 40000 വളണ്ടിയര്‍മാര്‍ക്ക് മാത്രമാണ് സ്പുട്നിക് നല്‍കിയത്. ഇന്ത്യയിലും സ്പുട്നിക് ആദ്യഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്ക് മുന്നോടിയായി പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഡോ. റെഡ്ഡീസ് ലബോറട്ടറീസിനോടു കഴിഞ്ഞദിവസം കേന്ദ്ര ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടിരുന്നു. സ്പുട്‌നിക് 5 വാക്‌സിന്‍ പരീക്ഷിക്കാന്‍ യുഎഇയും തീരുമാനിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in