അക്രമം അവസാനിപ്പിക്കാന്‍ അഫ്ഗാനില്‍ അധികാര വിഭജനമോ? ഗാസ്‌നി താലിബാന്‍ പിടിച്ചെടുത്തതോടെ പുതിയ റിപ്പോര്‍ട്ടുകള്‍

അക്രമം അവസാനിപ്പിക്കാന്‍ അഫ്ഗാനില്‍ അധികാര വിഭജനമോ? ഗാസ്‌നി താലിബാന്‍ പിടിച്ചെടുത്തതോടെ പുതിയ റിപ്പോര്‍ട്ടുകള്‍
Published on

അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാന മേഖലയായ ഗാസ്‌നി താലിബാന്‍ പിടിച്ചെടുത്തതോടെ താലിബാനുമായി അധികാര വിഭജനമെന്ന സമവായത്തിലേക്ക് അഫ്ഗാന്‍ സര്‍ക്കാര്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഖത്തര്‍ വഴി താലിബാനുമായി അഫ്ഗാന്‍ സര്‍ക്കാര്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അഫ്ഗാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെയും ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

കാബൂളില്‍ നിന്ന് 150 കിലോമീറ്റര്‍ മാത്രം അകലെയുള്ള പ്രദേശമാണ് ഗാസ്‌നി. കഴിഞ്ഞ ദിവസങ്ങളില്‍ തന്ത്രപ്രധാാനമായ പത്തോളം പ്രവിശ്യകള്‍ പിടിച്ചെടുത്തതിന് ശേഷമാണ് താലിബാന്‍ ഗാസ്‌നിയിലെത്തിയത്.

ഗാസ്‌നി താലിബാന്‍ പിടിച്ചെടുത്തതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രി സ്ഥിരീകരിച്ചിരുന്നു. പ്രദേശത്തെ ഗവര്‍ണറെ അഫ്ഗാന്‍ സെക്യൂരിറ്റി ഫോഴ്‌സ് അറസ്റ്റ് ചെയ്തുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഫ്ഗാന്‍ സര്‍ക്കാരിന് ഇതിനോടകം വടക്കന്‍ മേഖലയിലെയും പശ്ചിമ മേഖലയിലെയും ആധിപത്യം നഷ്ടപ്പെട്ടു. നഗര പ്രദേശങ്ങള്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തന്നെ തുടരുമെന്നാണ് കരുതിയിരുന്നതെങ്കിലും അവിടെയും സ്ഥിതിഗതികള്‍ സുരക്ഷിതമല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗാസ്‌നി കൂടി നഷ്ടപ്പെട്ടത് മേഖലയിലെ സ്ഥിതി ഗതികള്‍ കൂടുതല്‍ ആശങ്കാജനമാക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in