മലയാളത്തില്‍ പരീക്ഷ: സുരക്ഷിതമല്ലെന്ന വാദം യുക്തി രഹിതം; പി എസ് സി പിരിച്ചു വിടണമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍

മലയാളത്തില്‍ പരീക്ഷ: സുരക്ഷിതമല്ലെന്ന വാദം യുക്തി രഹിതം; പി എസ് സി പിരിച്ചു വിടണമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍

Published on

മലയാളത്തില്‍ പരീക്ഷ നടത്താന്‍ തയ്യാറായില്ലെങ്കില്‍ പിഎസ് സി പിരിച്ചു വിടണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. മലയാളത്തില്‍ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന വാദം യുക്തി രഹിതമാണ്. മാതൃഭാഷയാണ് സ്വാഭാവികമായി മനസിലാക്കാന്‍ കഴിയുന്ന ഭാഷ. മാതൃഭാഷ അറിയുന്ന ആള്‍ ഏത് ഭാഷയും പഠിക്കാം. ഇംഗ്ലീഷില്‍ പരീക്ഷ നടത്തുന്നത് അരക്ഷിതമാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

പിഎസ് സി പരീക്ഷ മലയാളത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ തിരുവോണദിനത്തില്‍ നടത്തുന്ന നിരാഹാര സമരം അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പിഎസ് സി ചോദ്യങ്ങള്‍ ഇംഗ്ലീഷിന് പുറമേ മലയാളത്തില്‍ ആക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് സമരം നടക്കുന്നുണ്ട്.

സമരക്കാര്‍ ഉന്നയിച്ച ആവശ്യത്തില്‍ ഈ മാസം പതിനാറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിഎസ്സിയുമായി ചര്‍ച്ച നടത്തും. അടൂര്‍ ഗോപാലകൃഷ്ണന്‍, പ്രൊഫസര്‍ വി മധുസൂദനന്‍ നായര്‍, പി വേണുഗോപാലന്‍, പി പവിത്രന്‍, ആര്‍ നന്ദകുമാര്‍ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.പിഎസ് സിയുടെ ഭാഗം കൂടി കേട്ട ശേഷം ഇടപെടാമെന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്.

logo
The Cue
www.thecue.in