മീടൂ പ്രതിഷേധം; വൈരമുത്തുവിന് ഒഎൻവി അവാർഡ് നല്‍കുന്നത് പുനഃപരിശോധിക്കും

മീടൂ പ്രതിഷേധം; വൈരമുത്തുവിന് ഒഎൻവി അവാർഡ് നല്‍കുന്നത് പുനഃപരിശോധിക്കും
Published on

ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്കാരം, അവാർഡ് നിർണ്ണയ സമിതിയുടെ നിർദേശ പ്രകാരം പുനഃപരിശോധനയ്ക്ക് വിധേയമാക്കുവാൻ ഒഎൻവി കൾച്ചറൽ അക്കാദമി നിശ്ചയിച്ചതായി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ പ്രസ്താവനയിൽ അറിയിച്ചു. മീടൂ ആരോപണത്തിന് വിധേയനായ പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിന് അവാർഡ് നൽകുന്നതിന് എതിരെ വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് അവാർഡ് നിർണ്ണയ സമിതിയുടെ നിർദേശ പ്രകാരം പുനഃപരിശോധനയ്ക്ക് വിധേയമാക്കുവാനുള്ള തീരുമാനം ഔദ്യോഗികമായി വന്നിരിക്കുന്നത്.

ഒരാളുടെ സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒഎന്‍വി സാഹിത്യ പുരസ്‌കാരമെന്ന അടൂർ ഗോപാലകൃഷ്ണന്റെ പരാമർശത്തിനെതിരെ എഴുത്തുകാരായ എൻ എസ് മാധവൻ കെ ആർ മീര നടി പാർവതി തിരുവോത് എന്നിവർ രംഗത്ത് വന്നിരുന്നു. ദ ക്യു'വിനോടായിരുന്നു അടൂരിന്റെ പ്രതികരണം.

മീടൂ പ്രതിഷേധം; വൈരമുത്തുവിന് ഒഎൻവി അവാർഡ് നല്‍കുന്നത് പുനഃപരിശോധിക്കും
സ്വഭാവ ഗുണമല്ല സാഹിത്യ പുരസ്‌കാരത്തിന്റെ മാനദണ്ഡം, ഒഎന്‍വി പുരസ്‌കാര വിവാദത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ദ ക്യു'വിനോട്

ആലങ്കോട് ലീലകൃഷ്ണന്‍, പ്രഭാവര്‍മ്മ, ഡോ.അനില്‍ വള്ളത്തോള്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. ഗായിക ചിന്‍മയി ശ്രീപദ, മീന കന്ദസ്വാമി, മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രന്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ അവാര്‍ഡ് നിര്‍ണയത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രംഗത്ത് വന്നിരുന്നു.

മീടൂ പ്രതിഷേധം; വൈരമുത്തുവിന് ഒഎൻവി അവാർഡ് നല്‍കുന്നത് പുനഃപരിശോധിക്കും
മിടൂവില്‍ ഉള്‍പ്പെട്ട വൈരമുത്തുവിന് ഒ.എന്‍.വി പുരസ്‌കാരം നല്‍കിയതില്‍ പ്രതിഷേധം,സ്ത്രീകള്‍ക്കും സാഹിത്യലോകത്തിനും അപമാനമെന്ന് പ്രതികരണം

മുഖ്യമന്ത്രി പിണറായി വിജയനാണ് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ രക്ഷാധികാരി. സിപിഎം പി.ബി അംഗം എം.എ.ബേബി, പ്രഭാവര്‍മ്മ, ബിനോയ് വിശ്വം, എം.കെ മുനീര്‍, സി.രാധകൃഷ്ണന്‍ എന്നിവരും അക്കാദമിയുടെ ഭാഗമാണ്.പുരസ്‌കാരം പിന്‍വലിക്കണമെന്ന് അക്കാദമി പാട്രണ്‍ ആയ മുഖ്യമന്ത്രി പിണറായി വിജയനോടും ചെയര്‍മാര്‍ അടൂരിനോടും ട്വിറ്ററില്‍ നിരവധി പേര്‍ ആവശ്യപെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഒഎന്‍വി അക്കാദമിയുടെ ഭാഗമായവര്‍ക്ക് ജൂറിയുടെ തീരുമാനം അംഗീകരിക്കാനാകുന്നതാണോ എന്ന് ധന്യ രാജേന്ദ്രന്‍ ട്വീറ്റ് ചെയ്‌തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in