'എന്തിനാണ് 'ആ' എന്ന് പറയുന്നത്, ഓര്‍മ്മയില്ലെന്ന് പറയണം'; നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകന്‍ അനൂപിനെ പഠിപ്പിക്കുന്ന ശബ്ദരേഖ

'എന്തിനാണ് 'ആ' എന്ന് പറയുന്നത്, ഓര്‍മ്മയില്ലെന്ന് പറയണം'; നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകന്‍ അനൂപിനെ പഠിപ്പിക്കുന്ന ശബ്ദരേഖ
Published on

നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകര്‍ സാക്ഷികളെ സ്വാധീനിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്. ദിലീപിന്റെ അഭിഭാഷകന്‍, സഹോദരന്‍ അനൂപിനെ പഠിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്.

നടിയെ ആക്രമിച്ച വിവരം അറിഞ്ഞപ്പോള്‍ ചേട്ടനെ അറിയിക്കണമെന്ന് തോന്നിയോ എന്ന് പ്രോസിക്യൂഷന്‍ ചോദിച്ചാല്‍ ഓര്‍മ്മയില്ലെന്ന് ഉത്തരം നല്‍കണമെന്നാണ് അഭിഭാഷകന്‍ പറയുന്നത്. അനൂപ് ' ആ' എന്ന് പറഞ്ഞപ്പോള്‍ എന്തിനാണ് 'ആ' എന്ന് പറയുന്നത്. ഓര്‍മ്മയില്ലെന്ന് പറയണം.

' ആ' എന്ന് പറഞ്ഞാല്‍ മറ്റ് പലതിനും ഉത്തരം നല്‍കേണ്ടി വരുമെന്നാണ് അഭിഭാഷന്‍ പറയുന്നത്. ദിലീപ് പെട്ടെന്ന് ആലുവയിലെ വീട്ടില്‍ താമസം മാറിയതുകൊണ്ട് പത്രത്തിലൂടെയോ ടി.വിയിലൂടെയോ നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞില്ലെന്ന് പറയണമെന്നതും ശബ്ദരേഖയില്‍ ഉണ്ട്.

അഭിഭാഷകന്‍: നടിയെ ആക്രമിച്ച സംഭവം നിങ്ങള്‍ അറിഞ്ഞായിരുന്നോ? ആ നടന്ന സംഭവം അറിഞ്ഞിരുന്നു!

അനൂപ്: അല്ല ഞാന്‍ 18ാം തീയ്യതി രാവിലെയാണ് അറിഞ്ഞത്

അഭിഭാഷകന്‍: പിറ്റേ ദിവസമാണ് അറിഞ്ഞത്. രാവിലെയെന്ന് പറയണ്ട. എന്താണ് എന്ന് വെച്ചാല്‍ ചേട്ടന്‍ അറിഞ്ഞിരിക്കുന്നത് 10.30 ഒക്കെ ആയപ്പോഴാണ്. പിറ്റേ ദിവസമാണ് അറിഞ്ഞത്. നിങ്ങള്‍ എപ്പോള്‍ അറിഞ്ഞു? രാവിലെ തന്നെ അറിഞ്ഞില്ലേ?

അനൂപ്: ഞാന്‍ പിറ്റേ ദിവസമാണ് അറിഞ്ഞത്.

അഭിഭാഷകന്‍: ഒരു ഉച്ചയോടെയാണ് അറിഞ്ഞത്.

അനൂപ്: ഉച്ചയോടെയാണ് അറിഞ്ഞത്.

അഭിഭാഷകന്‍: എങ്ങനെയാണ് നിങ്ങള്‍ അറിഞ്ഞത്.

അനൂപ്: ടിവിയിലാണ് അറിഞ്ഞത്.

അഭിഭാഷകന്‍: അതൊന്നും നമ്മള്‍ പറയണ്ട. നമ്മെളെന്തിനാണ് സ്‌പെസിഫിക്കായി പറയുന്നത്. അങ്ങനെ പറയുമ്പോള്‍ മറ്റ് കാര്യങ്ങള്‍ ചോദിച്ചെന്ന് വരും. എങ്ങനെയാണ് അറിഞ്ഞതെന്ന് എനിക്ക് ഓര്‍ക്കാന്‍ പറ്റുന്നില്ല. 'മനസിലായോ'. ഇത് നമ്മളെ സംബന്ധിച്ച് വലിയ സംഭവമൊന്നും അല്ലല്ലോ?

ശരിക്കും എങ്ങനെയാണ് അറിഞ്ഞത്?

അനൂപ്: അമ്പലത്തില്‍ പോകുമ്പോള്‍

അഭിഭാഷകന്‍: അത്രയുമൊന്നും നമ്മള്‍ പറയാന്‍ പോകേണ്ട. അപ്പോള്‍ പിന്നെ നമ്മുടെ ലൊക്കേഷന്‍ ഒക്കെ പറയാന്‍ പോകേണ്ടി വരും. ഇത് അറിഞ്ഞപ്പോള്‍ ചേട്ടനെ അറിയിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നിയില്ലേ?

അനൂപ്: 'ആ'

അഭിഭാഷകന്‍: എന്തിനാണ് 'ആ' എന്ന് പറയുന്നത്. എനിക്കത് ഓര്‍മ്മയില്ല. തോന്നി എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അറിയിച്ചത് എങ്ങനെ? എവിടെ പോയി? ആ ചോദ്യമൊക്കെ വരും. 'ചേട്ടനെ അറിയിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നിയില്ലേ?' എനിക്ക് ഓര്‍മ്മയില്ല. ചേട്ടനെ അറിയിക്കണമെന്ന് പറഞ്ഞാല്‍ ആ ചോദ്യത്തില്‍ ഒത്തിരി കാര്യമുണ്ട്. ചേട്ടനും നടിയും തമ്മില്‍ ഒത്തിരി കാര്യങ്ങളുണ്ട്. അടുപ്പമുണ്ട്, അകല്‍ച്ചയുണ്ട്, ചേട്ടന്‍ ഇതെല്ലാം അറിയേണ്ടതുണ്ട് എന്നെല്ലാമുണ്ടല്ലോ. എനിക്കോര്‍മ്മയില്ലെന്ന് പറഞ്ഞാല്‍ അതങ്ങ് പോയി. അങ്ങനെ പോകുന്നതാണ് നമുക്ക് നല്ലത്. ഇത് കഴിഞ്ഞ ഉടനെ ചേട്ടനെ വിളിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നിയോ? എനിക്ക് ഓര്‍മ്മയില്ല. ചേട്ടനോട് സംസാരിച്ചോ?

അനൂപ്:സംസാരിച്ചിട്ടുണ്ടാകും. നേരിട്ടാണോ ഫോണിലാണോ ഓര്‍മ്മയില്ല.

അഭിഭാഷകന്‍; നേരിട്ടാണോ ഫോണിലാണോ എന്നൊന്നും പറയണ്ട.

അഭിഭാഷകന്‍: ചേട്ടന് ഇക്കാര്യത്തില്‍ എന്തെങ്കിലും സങ്കടമോ വിഷമോ പറഞ്ഞിരുന്നോ?

അനൂപ്:സംസാരിച്ചിട്ടുണ്ടാകും. നേരിട്ടാണോ ഫോണിലാണോ ഓര്‍മ്മയില്ല.

അഭിഭാഷകന്‍; നേരിട്ടാണോ ഫോണിലാണോ എന്നൊന്നും പറയണ്ട.

അഭിഭാഷകന്‍: ചേട്ടന് ഇക്കാര്യത്തില്‍ എന്തെങ്കിലും സങ്കടമോ വിഷമോ പറഞ്ഞിരുന്നോ?

അനൂപ്: എനിക്കോര്‍മ്മയില്ല.

അഭിഭാഷകന്‍: അത് വേണമെങ്കില്‍

അനൂപ്: ചേട്ടന്‍ വളരെ സങ്കടത്തിലാണ് പറഞ്ഞത്

അഭിഭാഷകന്‍: സങ്കടം എന്നൊന്നും പറയേണ്ട. ചേട്ടന്‍ ഇതെന്താടാ സംഭവിക്കുന്നേ എന്ന രീതിയില്‍ പറഞ്ഞു. അങ്ങനെ എന്തെങ്കിലും പറഞ്ഞാല്‍ മതി.

Related Stories

No stories found.
logo
The Cue
www.thecue.in