'വിധി എഴുതിവെച്ച് കഴിഞ്ഞു, ഇപ്പോള്‍ നടക്കുന്നത് നാടകം'; നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ ഭാഗ്യലക്ഷ്മി

'വിധി എഴുതിവെച്ച് കഴിഞ്ഞു, ഇപ്പോള്‍ നടക്കുന്നത് നാടകം'; നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ ഭാഗ്യലക്ഷ്മി
Published on

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. വിധി എഴുതി വെച്ച് കഴിഞ്ഞു, ഇപ്പോള്‍ നടക്കുന്നത് നാടകമാണ്. ഉന്നതര്‍ക്ക് ഒരു നീതി സാധാരണക്കാര്‍ക്ക് ഒരു നീതി എന്നതാണ് സമീപനം എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കേസില്‍ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ മാറിയിട്ട് പോലും എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഇവിടുത്തെ ജുഡീഷ്യറി ചോദിക്കുന്നില്ലെന്നും ഭാഗ്യലക്ഷ്മി.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍

അവര്‍ ആദ്യമെ വിധി എഴുതിവെച്ച് കഴിഞ്ഞു. വിധി തയ്യാറാണ്. ഇനി അത് പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുളളൂ. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതൊക്കെ മറ്റു പല നാടകങ്ങളാണ്. അവിടെ കൊണ്ടു പോയി പേപ്പര്‍ കൊടുക്കുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ അനുഭവിക്കുന്നത് അപമാനവും പരിഹാസവും.

രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ മാറിയിട്ട് പോലും ഇവിടുത്തെ ജുഡീഷ്യറി ചോദിക്കുന്നില്ല എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന്. കീഴ്‌ക്കോടതിയില്‍ എന്ത് കൊണ്ട് രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ മാറിപോയി. അതിന് ഒരു കാരണം ഉണ്ടാകുമല്ലോ.

ഉന്നതന്‍ കോടതിയില്‍ പോയി നില്‍ക്കുമ്പോള്‍ കോടതി ചോദിക്കുന്നത് എന്താണ് നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്തുകൂടേ. നിങ്ങള്‍ക്ക് മൊബൈല്‍ സറണ്ടര്‍ ചെയ്തുകൂടേ. ഇങ്ങനെയൊക്കെ സാധാരണക്കാരനോട് കൂടി ചോദിച്ചാല്‍ സാധാരണ ജനങ്ങള്‍ക്ക് കുറേ കൂടി കോടതിയോട് ഒരു ബഹുമാനവും വിശ്വാസവുമൊക്കെയുണ്ടാകും.

Related Stories

No stories found.
logo
The Cue
www.thecue.in