നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപിനെതിരെ ഗുരുതര കണ്ടെത്തലുകള്‍. പ്രദീപിന് പിന്നില്‍ വന്‍സംഘമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ജനുവരിയില്‍ എറണാകുളത്ത് നടന്ന യോഗമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും പൊലീസ് കണ്ടെത്തിയതായി മനോരമഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദിലീപിന് അനുകൂലമായി സാക്ഷികളുടെ മൊഴി മാറ്റുന്നതിന്, ജനുവരി 20നാണ് ഒരു സംഘം യോഗം ചേര്‍ന്നത്. വിപിന്‍ ലാലിന് പുറമെ മറ്റ് സാക്ഷികളെയും സ്വാധീനിക്കാന്‍ ശ്രമിച്ചു. കേസ് അട്ടിമറിക്കാന്‍ കോടികള്‍ ചെലവഴിക്കാന്‍ ശേഷിയുള്ളവരാണ് പ്രതികളെന്നും അന്വേഷണ സംഘം കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ-സിനിമാ രംഗത്തെ ഉന്നതരുടെ വന്‍ ഗൂഢാലോചന നടന്നതായാണ് നിഗമനം. പ്രദീപിന് സാക്ഷിയെ സ്വാധീനിക്കേണ്ട ആവശ്യമില്ലെന്നും പിന്നില്‍ വന്‍സംഘമുണ്ടെന്നും അവരെ കണ്ടെത്തണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ദിലീപിനെ രണ്ടുതവണ ജയിലില്‍ പോയി കണ്ടതായി പ്രദീപ് അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. ഒരു തവണ ഗണേഷ് കുമാറിനൊപ്പമാണ് ദിലീപിനെ കാണാന്‍ ജയിലിലെത്തിയതെന്നും പ്രദീപ് മൊഴി നല്‍കിയിരുന്നു.