ഒളിക്യാമറ വെച്ചല്ല അമ്മയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്; വീഡിയോ എടുക്കരുതെന്ന് ബൈ-ലോയില്‍ പറഞ്ഞിട്ടില്ലെന്ന് ഷമ്മി തിലകന്‍

ഒളിക്യാമറ വെച്ചല്ല അമ്മയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്; വീഡിയോ എടുക്കരുതെന്ന് ബൈ-ലോയില്‍ പറഞ്ഞിട്ടില്ലെന്ന് ഷമ്മി തിലകന്‍
Published on

അമ്മയുടെ നേതൃയോഗത്തിലെ ദൃശ്യങ്ങള്‍ ഒളിക്യാമറ വെച്ചല്ല പരസ്യമായി തന്നെയാണ് പകര്‍ത്തിയതെന്ന് ഷമ്മി തിലകന്‍. പകര്‍ത്തിയതില്‍ പലതും ഒരുപക്ഷേ അവര്‍ക്ക് ദോഷമായിട്ടുള്ള കാര്യമായിരിക്കുമെന്നും ഷമ്മി തിലകന്‍ ദ ക്യുവിനോട്.

ദൃശ്യങ്ങള്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസം ഉണ്ടായപ്പോള്‍ തന്നെ ബൈ-ലോയില്‍ എവിടെയാണ് ക്യാമറ അനുവദനീയമല്ല എന്ന് പറഞ്ഞതെന്ന് ഞാന്‍ ചോദിക്കുകയുമുണ്ടായി. ദേവനായിരുന്നു താന്‍ ദൃശ്യങ്ങള്‍ പകര്‍ത്തുവെന്ന് പറഞ്ഞത്. അപ്പോള്‍ പബ്ലിക്ക് ആയി മൈക്കില്‍ കൂടെ തന്നെയാണ് ബൈ- ലോയില്‍ എവിടെയാണ് അംഗങ്ങള്‍ക്ക് വീഡിയോ പകര്‍ത്താന്‍ പാടില്ല എന്ന് പറഞ്ഞിട്ടുള്ളതെന്ന് ഞാന്‍ ചോദിച്ചത്. അങ്ങനെ നിര്‍ദേശമുണ്ടെങ്കില്‍ ഞാന്‍ ചെയ്യുന്നത് തെറ്റാണ്. ഇതൊക്കെ ലീഗലായിട്ടുള്ള വിഷയങ്ങളാണ്. അതുകൊണ്ടാണ് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാത്തതെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

അമ്മയുടെ നേതൃയോഗം മൊബൈലില്‍ പകര്‍ത്തിയ സംഭവത്തില്‍ സംഘടന ഇതുവരെ തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു. തനിക്കതിന് കൃത്യമായ മറുപടിയുണ്ടെന്നും പക്ഷേ മറുപടിയോ വിശദീകരണമോ ചോദിക്കുമെന്ന് കരുതുന്നില്ലെന്നും ഷമ്മി തിലകന്‍. ഞാന്‍ പ്രതിരോധത്തിലായെന്ന് പലരും എഴുതി കണ്ടു. ഞാനെന്ത് തെറ്റാണ് ചെയ്തത് പ്രതിരോധത്തിലാകാന്‍. തെറ്റ് ചെയ്യുന്നവരല്ലേ എപ്പോഴും പ്രതിരോധത്തിലാകുന്നത്.

ഷമ്മി തിലകന്‍ പറഞ്ഞത്

എന്നോട് ഇതുവരെ സംഘടന വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല. വരുമ്പോള്‍ അതിന് മറുപടി പറയാം എന്ന് വിചാരിച്ചിരിക്കുകയാണ്. എനിക്കതിന് കൃത്യമായ മറുപടിയുണ്ട്. വിശദീകരണം ചോദിക്കുമെന്ന് തോന്നുന്നില്ല. വരട്ടെ വരുമ്പോള്‍ കൊടുക്കാം. ദൃശ്യങ്ങള്‍ ഒളിക്യാമറ വെച്ച് രഹസ്യമായൊന്നുമല്ല ഞാന്‍ പകര്‍ത്തിയത്. പരസ്യമായിട്ട് തന്നെയാണ് പകര്‍ത്തിയത്. പകര്‍ത്താന്‍ ശ്രമിക്കലല്ല പകര്‍ത്തിയിട്ടുണ്ട്. പകര്‍ത്തിയതില്‍ പലതും ഒരുപക്ഷേ അവര്‍ക്ക് ദോഷകരമായിട്ടുള്ള കാര്യമായിരിക്കും.

ദൃശ്യങ്ങള്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസം ഉണ്ടായപ്പോള്‍ തന്നെ ബൈ-ലോയില്‍ എവിടെയാണ് ക്യാമറ അനുവദനീയമല്ല എന്ന് പറഞ്ഞതെന്ന് ഞാന്‍ ചോദിക്കുകയുമുണ്ടായി. പബ്ലിക്ക് ആയി മൈക്കില്‍ കൂടെ തന്നെയാണ് ബൈ-ലോയില്‍ എവിടെയാണ് അംഗങ്ങള്‍ക്ക് വീഡിയോ പകര്‍ത്താന്‍ പാടില്ല എന്ന് പറഞ്ഞിട്ടുള്ളതെന്ന് ഞാന്‍ ചോദിച്ചത്. അങ്ങനെ നിര്‍ദേശമുണ്ടെങ്കില്‍ ഞാന്‍ ചെയ്യുന്നത് തെറ്റാണ്. ഇതൊക്കെ ലീഗലായിട്ടുള്ള വിഷയങ്ങളാണ്. അതുകൊണ്ടാണ് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാത്തത്.

ഞാന്‍ പ്രതിരോധത്തിലായെന്ന് പലരും എഴുതി കണ്ടു. ഞാനെന്ത് തെറ്റാണ് ചെയ്തത് പ്രതിരോധത്തിലാകാന്‍. തെറ്റ് ചെയ്യുന്നവരല്ലേ എപ്പോഴും പ്രതിരോധത്തിലാകുന്നത്. എന്നെക്കുറിച്ച് സിദ്ദിഖ് തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞത്' സംഘടനയുടെ തലപ്പത്തിരിക്കാന്‍ യോഗ്യതയുണ്ടെന്ന ധാരണയില്‍ എന്നൊക്കെയാണ്' ഒപ്പിടാന്‍ മറന്നുപോകുന്നത് വലിയ തെറ്റാണോ. മത്സരിക്കാന്‍ യോഗ്യനാണെന്ന് ഞാന്‍ കരുതുന്നത് തെറ്റാണോ.

തെറ്റ് എന്ന് പറയുന്നത് മീടൂ ആരോപണത്തില്‍പ്പെടുക, അല്ലെങ്കില്‍ സാമ്പത്തിക തിരിമറി നടത്തിയ ആളാകുക, അല്ലെങ്കില്‍ സുപ്രീം കോടതി വരെ കുറ്റവാളി ആണെന്ന് തെളിയിച്ച വ്യക്തിയാകുക എന്നതൊക്കെയല്ലേ. അവരൊക്കെയല്ലേ നേതൃസ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലാത്തവര്‍. അപ്പോള്‍ അവരുടെ കുറ്റബോധം കൊണ്ടായിരിക്കാം അദ്ദേഹം അങ്ങനെ പറഞ്ഞത്.

അവരെക്കാളും യോഗ്യത ഷമ്മി തിലകനുണ്ട് എന്നുള്ളൊരു തോന്നല്‍ അവര്‍ക്ക് തന്നെ ഉണ്ടായതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ഷമ്മി തിലകന്‍ അമ്മയുടെ ഭാരവാഹിയായി ഇരിക്കാന്‍ വലിയ യോഗ്യതയുള്ള ആളാണെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല.

ഞാനൊരു അച്ചടക്കമുള്ള അംഗമാണ്. ഞങ്ങളുടെ സംഘടനാപരമായ പ്രശ്‌നങ്ങള്‍ സംഘടനയില്‍ മാത്രം തീര്‍ക്കപ്പെടണം എന്നാഗ്രഹിക്കുന്ന വ്യക്തിയാണ്. എന്റെ അച്ഛനോടും ഞാനത് പറഞ്ഞിട്ടുണ്ട്.

അച്ഛന് പ്രശ്‌നമുണ്ടെങ്കില്‍ കോടതിയില്‍ പോകണം എന്നായിരുന്നു ഞാന്‍ പറഞ്ഞത്. അന്ന് അച്ഛനെ അനുകൂലിക്കാത്ത ആളാണ് എന്ന് പറഞ്ഞ് എന്നെ വിമര്‍ശിച്ചിരുന്നു. അച്ഛനെ അനുകൂലിച്ചിട്ടുണ്ടോ ഇല്ലയൊ എന്നുള്ളത് ഇവര്‍ക്കെങ്ങനെ അറിയാം.

Related Stories

No stories found.
logo
The Cue
www.thecue.in