'അവള്‍ക്കൊപ്പമല്ല അവനൊപ്പം, ആണുങ്ങള്‍ മിണ്ടിയാല്‍ മീടൂ,' ലൈംഗികാതിക്രമം പരാതിപ്പെടുന്നവരെ അധിക്ഷേപിച്ച് മൂര്‍

'അവള്‍ക്കൊപ്പമല്ല അവനൊപ്പം, ആണുങ്ങള്‍ മിണ്ടിയാല്‍ മീടൂ,' ലൈംഗികാതിക്രമം പരാതിപ്പെടുന്നവരെ അധിക്ഷേപിച്ച് മൂര്‍
Published on

കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സംസ്ഥാന ചലചിത്ര പുരസ്‌കാരത്തില്‍ മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ച മൂര്‍. അവള്‍ക്കൊപ്പമല്ല അവനൊപ്പമാണെന്നും വിജയ് ബാബുവിന്റെ കേസില്‍ തനിക്ക് വിശ്വാസ്യത തോന്നുന്നില്ലെന്നും മൂര്‍ പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു പ്രതികരണം. ഹോം സിനിമയ്ക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമുണ്ടെന്നും തനിക്ക് ലഭിച്ച അവാര്‍ഡ് ഹോമിന് വേണ്ടി സമര്‍പ്പിക്കുന്നെന്നും മൂര്‍.

'' വിജയ് ബാബുവിന്റെ കേസില്‍ എനിക്ക് വിശ്വാസ്യത തോന്നുന്നില്ല. ഞാന്‍ അവനൊപ്പമാണ്. അവള്‍ക്കൊപ്പം നില്‍ക്കുന്നത് ഒരു ട്രെന്‍ഡാകുന്നുണ്ട്. ഇതെന്താണ് ചന്തയോ. വിമര്‍ശനമുണ്ടാകട്ടെ കുഴപ്പമില്ല. എനിക്കെതിരെ മീടുവോ റേപ്പോ എന്തെങ്കിലും വന്നാല്‍ ഞാനത് സഹിക്കും. അങ്ങനെയല്ലാതെ എന്താ ചെയ്യുക. ആണുങ്ങള്‍ക്ക് ആര്‍ക്കും ഒന്നും മിണ്ടാന്‍ പറ്റില്ല. അപ്പോഴത് റേപ്പായി, മീടുവായി കേസായി.

സമാന്യ ലോജിക്കില്‍ ചിന്തിച്ചാല്‍ മനസിലാകില്ലേ ഇത്. ഒരേ സ്ഥലത്ത് അഞ്ചാറ് പ്രാവശ്യം, അല്ലെങ്കില്‍ അമ്പത് വട്ടം പോയിട്ട് പീഡിപ്പിക്കപ്പെടുക എന്ന് പറയുന്നത്. ഒരുവട്ടം പീഡിപ്പിക്കപ്പെട്ടാല്‍ അപ്പോള്‍ തന്നെ പ്രശ്‌നമാക്കിയാല്‍ പോരെ. എന്തിനാണ് പിന്നെയും നിരന്തരമായിട്ട് അങ്ങോട്ട് പീഡിപ്പിക്കപ്പെടാന്‍ വേണ്ടി പോയിക്കൊണ്ടിരിക്കുന്നത്,'' മൂര്‍ പറഞ്ഞു. ലൈംഗികാതിക്രം പരാതിപ്പെടുന്ന സ്ത്രീകളെയും മീടൂ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെയും അധിക്ഷേപിക്കുന്ന വിധത്തില്‍ കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശമാണ് മൂര്‍ നടത്തിയിരിക്കുന്നത്.

മൂര്‍ പറഞ്ഞത്

വിജയ് ബാബുവിന്റെ കേസ് കോടതിയിലിരിക്കുന്നതാണ്. ഒരു സിനിമയുടെ പ്രൊഡ്യൂസര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് അതിനകത്ത് അഭിനയിച്ച ആളുകളെ തള്ളിക്കളയുന്നതിനോട് എനിക്ക് തീരെ യോജിപ്പില്ല. പിന്നെ ആ കേസ് തന്നെ എടുക്കൂ. ഒരു സ്ഥലത്ത് ഒന്നിലധികം തവണ, അഞ്ചാറ് വട്ടം ഒരാളുടെ കൂടെ പോയി പീഡിപ്പിക്കപ്പെടുക എന്ന് പറയുന്നത് ഞാന്‍ വിശ്വസിക്കുന്നില്ല. ഏത് പൊട്ടനും മനസിലാകും ഈ കാര്യങ്ങളൊക്കെ. അതിന്റെ പേരില്‍ പടത്തിനെയൊക്കെ തഴയുക എന്ന് പറയുന്നതിനോട് എനിക്ക് യാതൊരു അഭിപ്രായവുമില്ല. എനിക്ക് കിട്ടിയ ഈ അവാര്‍ഡ് ഹോമിലുണ്ടായിരുന്നവര്‍ക്ക് വേണ്ടി ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുകയാണ്.

ഇന്ദ്രന്‍സേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്റെ അവാര്‍ഡ് ഇന്ദ്രന്‍സിന് ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുകയാണ്. അതിനൊപ്പം കളയിലെ എല്ലാവര്‍ക്കും ഉണ്ട് കേട്ടോ.

വിജയ് ബാബുവിന്റെ കേസില്‍ എനിക്ക് വിശ്വാസ്യത തോന്നുന്നില്ല. ഞാന്‍ അവനൊപ്പമാണ്. അവള്‍ക്കൊപ്പം നില്‍ക്കുന്നത് ഒരു ട്രെന്‍ഡാകുന്നുണ്ട്. ഇതെന്താണ് ചന്തയോ? എനിക്കെതിരെ വിമര്‍ശനമുണ്ടാകട്ടെ കുഴപ്പമില്ല. എനിക്കെതിരെ മീടുവോ റേപ്പോ എന്തെങ്കിലും വന്നാല്‍ ഞാനത് സഹിക്കാം.

അങ്ങനെയല്ലാതെ എന്താ ചെയ്യുക. ആണുങ്ങള്‍ക്ക് ആര്‍ക്കും ഒന്നും മിണ്ടാന്‍ പറ്റില്ല. അപ്പോഴത് റേപ്പായി, മീടുവായി കേസായി. സമാന്യ ലോജിക്കില്‍ ചിന്തിച്ചാല്‍ മനസിലാകില്ലേ . ഒരേ സ്ഥലത്ത് അഞ്ചാറ് പ്രാവശ്യം, അല്ലെങ്കില്‍ അമ്പത് വട്ടം പോയിട്ട് പീഡിപ്പിക്കപ്പെടുക എന്ന് പറയുക. ഒരുവട്ടം പീഡിപ്പിക്കപ്പെട്ടാല്‍ അപ്പോള്‍ തന്നെ പ്രശ്‌നമാക്കിയാല്‍ പോരെ. എന്തിനാണ് പിന്നെയും നിരന്തരമായിട്ട് അങ്ങോട്ട് പീഡിപ്പിക്കപ്പെടാന്‍ വേണ്ടി പോയിക്കൊണ്ടിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in