'കൊവിഡ് കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടിൽ ചെയ്തുപോയത്'; ഓൺലൈൻ റമ്മി പരസ്യത്തിൽ ഖേദം പ്രകടിപ്പിച്ച് ലാൽ

'കൊവിഡ് കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടിൽ ചെയ്തുപോയത്'; 
ഓൺലൈൻ റമ്മി പരസ്യത്തിൽ ഖേദം പ്രകടിപ്പിച്ച് ലാൽ
Published on

ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിച്ച് നടൻ ലാൽ. കൊവിഡ് സമയത്ത് സാമ്പത്തിക പ്രശ്നം വന്നപ്പാേൾ ചെയ്തതാണെന്ന് ലാൽ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

അഭിനയിക്കുന്നതിന് മുമ്പ് തിരിച്ചും മറിച്ചും ആലോചിച്ചു. ​ഗവൺമെന്റ് അനുമതിയോട് കൂടി ചെയ്യുന്നതാണെന്ന് കേട്ടപ്പോൾ അഭിനയിച്ചതാണ്. ഇത്ര വലിയ പ്രശ്നമുണ്ടാകുമെന്നോ, ആത്മഹത്യയുണ്ടാകുമെന്നോ ഒന്നും കരുതിയിരുന്നില്ലെന്നും ലാൽ പറഞ്ഞു. ഇനി ഇത്തരം പരസ്യങ്ങളിൽ തലവെക്കില്ലെന്നും ലാൽ പറഞ്ഞു.

ഓൺലൈൻ റമ്മിയുടെ പരസ്യത്തിൽ അഭിനയിക്കുന്ന കലാകാരന്മാരോട് അതിൽ നിന്ന് പിന്മാറാൻ സർക്കാർ ആവശ്യപ്പെടണമെന്ന് നിയമസഭയിൽ ​ഗണേഷ് കുമാർ എം.എൽ.എ. മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വി.എൻ വാസവനോടാണ് ​ഗണേഷ് കുമാർ ഇക്കാര്യം പറഞ്ഞത്.

'ഓണ്‍ലൈന്‍ റമ്മി പോലുള്ള സാമൂഹ്യ വിരുദ്ധ പരസ്യങ്ങളില്‍ ആദരണീയരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്നു. ഷാരൂഖ് ഖാന്‍, വിരാട് കോലി, യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ്, ഗായിക റിമി ടോമി,ലാല്‍ തുടങ്ങി ആളുകളെ ഇത്തരം പരസ്യങ്ങളില്‍ സ്ഥിരമായി കാണാം.

ഇത്തരം നാണം കെട്ട രാജ്യദ്രോഹ പരസ്യങ്ങളില്‍ നിന്നും ഈ മാന്യന്മാര്‍ പിന്‍മാറാന്‍ സംസ്‌കാരിക മന്ത്രി സഭയുടെ പേരില്‍ അഭ്യര്‍ത്ഥിക്കണം. സാംസ്‌കാരികമായി വലിയ മാന്യമാരാണെന്ന് പറഞ്ഞ് നടക്കുന്നവരാണിവര്‍' ഗണേഷ് കുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്റ ആത്മഹത്യ ചൂണ്ടിക്കാട്ടിയായിരുന്നു ​ഗണേഷിന്റെ പരാമർശം.

എന്നാൽ അവരുടെ മനസുകളിലാണ് ആദ്യം സാംസ്കാരിക വിപ്ലവം ഉണ്ടാകേണ്ടതെന്ന് മന്ത്രി. വി.എൻ വാസവൻ പറഞ്ഞു. വിഷയം അമ്മയിൽ അവതരിപ്പിക്കണമെന്ന ആവശ്യം നിയമസഭയിൽ നിന്ന് ഉയർന്നപ്പോൾ തീർച്ചയായും എന്നും ​ഗണേഷ് കുമാർ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in