‘ഹര്‍ത്താല്‍ നിയമവിരുദ്ധം’; സംഘടനാ നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ്

‘ഹര്‍ത്താല്‍ നിയമവിരുദ്ധം’; സംഘടനാ നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ്

Published on

പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നാളെ (17.12.19) രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് മണിവരെ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് കാണിച്ച് സംസ്ഥാന പൊലീസ് മേധാവി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന 7 ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. ഉത്തരവ് പ്രകാരമുള്ള നോട്ടീസ് ഹര്‍ത്താലാഹ്വാനം ചെയ്തിട്ടുള്ള സംഘടനകള്‍ നല്‍കിയിട്ടില്ലാത്തതിനാല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതുകൊണ്ട് തന്നെ നാളെ ഹര്‍ത്താല്‍ നടത്തുകയോ,ഹര്‍ത്താലിനെ അനുകൂലിക്കുകയോ ചെയ്താല്‍ ആയതിന്റെ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ഉത്തരവാദിത്വം ആഹ്വാനം ചെയ്ത സംഘടനകളുടെ ജില്ലാ/സംസ്ഥാന നേതാക്കള്‍ക്കായിരിക്കുമെന്നും അവരുടെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഡിജിപി കുറിപ്പില്‍ വ്യക്തമാക്കുന്നു

എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി, ബിഎസ്പി, കേരള മുസ്ലീം യുവജന ഫെഡറേഷന്‍, സോളിഡാരിറ്റി, എസ്‌ഐഓ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം ഡിഎച്ച്ആര്‍എം, ജമാ-അത്ത് കൗണ്‍സില്‍, സമസ്ഥ കേരള ജംഇയ്യത്തൂര്‍ ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗതീരുമാനമാണെന്നുള്ള രീതിയിലാണ് ഹര്‍ത്താല്‍ ആഹ്വാന സന്ദേശം പ്രചരിപ്പിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നുണ്ട്. 17ന് സംസ്ഥാന വ്യാപകമായി നഗരസഭ / പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ജനങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുന്നതിന് ഹര്‍ത്താല്‍ തടസം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ തെരഞ്ഞെടുപ്പുമായ കുറ്റകൃത്യങ്ങള്‍ക്കും കൂടി പ്രസ്തുത നേതാക്കള്‍ ഉത്തരവാദികള്‍ ആയിരിക്കുമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

‘ഹര്‍ത്താല്‍ നിയമവിരുദ്ധം’; സംഘടനാ നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ്
‘രാജ്യം അപകടത്തിലാണ്’; ഉത്കണ്ഠാകുലരലായ ജനങ്ങള്‍ സമരപോര്‍മുഖം തുറക്കുന്നുവെന്ന് ഇപി ജയരാജന്‍  

7.1.2019 തീയ്യതികളിലെ ബഹു ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന 7 ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന ഉത്തരവ് നിലവിലുണ്ട്. ബഹു ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള നോട്ടീസ് ഹര്‍ത്താലാഹ്വാനം ചെയ്തിട്ടുള്ള സംഘടനകള്‍ നല്‍കിയിട്ടില്ലാത്തതിനാല്‍ മേല്‍ ഹര്‍ത്താല്‍ പ്രഖ്യാപനം നിയമവിരുദ്ധമാണ്, മേല്‍ ദിവസം സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുകയോ,ഹര്‍ത്താലിനെ അനുകൂലിക്കുകയോ ചെയ്താല്‍ ആയതിന്റെ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ഉത്തരവാദിത്വം പ്രസ്തുത സംഘടനകളുടെ ജില്ലാ/സംസ്ഥാന നേതാക്കള്‍ക്കായിരിക്കുമെന്നും അവരുടെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചുകൊള്ളുന്നു.

സംസ്ഥാന പൊലീസ് മേധാവി

‘ഹര്‍ത്താല്‍ നിയമവിരുദ്ധം’; സംഘടനാ നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ്
മതരാഷ്ട്രമാക്കാന്‍ ആര്‍എസ്എസ് ശ്രമം, രാജ്യം അതീവ ഗുരുതര പ്രതിസന്ധിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in