കെട്ടിടത്തിന്റെ മുകളിൽ നിന്ന് തലകറങ്ങി താഴേയ്ക്ക്; അദ്‌ഭുതകരമായി രക്ഷപ്പെടുത്തി യുവാവ് ; വിഡിയോ വൈറൽ

കെട്ടിടത്തിന്റെ മുകളിൽ നിന്ന് തലകറങ്ങി താഴേയ്ക്ക്; അദ്‌ഭുതകരമായി രക്ഷപ്പെടുത്തി യുവാവ് ; വിഡിയോ വൈറൽ
Published on

കെട്ടിടത്തിന്റെ മുകളിൽ നിന്ന് തല കറങ്ങി താഴേയ്ക്ക് വീണ ആളെ രക്ഷപ്പെടുത്തി യുവാവ്. വടകരയിലാണ് സംഭവം. കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേയ്ക്ക് വീണ അരൂർ സ്വദേശിയായ ബിനു(38)വിനെയാണ് സമീപത്ത് നിൽക്കുകയായിരുന്ന കീഴൽ സ്വദേശി ബാബുരാജ് (45)രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി.

കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. ക്ഷേമ പെൻഷൻ അടയ്ക്കാൻ വടകര കേരള ബാങ്കിന്റെ ശാഖയിൽ എത്തിയതായിരുന്നു ബിനുവും ബാബുരാജും. തന്റെ ഊഴം കാത്ത് നിൽക്കുന്നതിനിടെ ബിനു കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. തൊട്ടടുത്ത് നിന്ന ബാബുരാജ് അവസരോചിതമായി ഇടപെട്ട് ബിനുവിന്റെ കാലിൽ പിടിച്ചു . കൈവരിയോട് കാൽ ചേർത്തു പിടിച്ച് മനസാന്നിധ്യം കൈവിടാതെ നിന്നു. ഇതിനിടെ ബാങ്കിലുണ്ടായിരുന്ന മറ്റ് ആളുകളും എത്തി ബിനുവിനെ മുകളിലേയ്ക്ക് കയറ്റി ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.

ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ബിനുവിനെ വീട്ടിലേയ്ക്ക് വിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേർ ബാബുരാജിനെ അഭിനന്ദിച്ച് രംഗത്തെത്തി.

Related Stories

No stories found.
logo
The Cue
www.thecue.in