അഭിമന്യു കൊലക്കേസ്: മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി, ഒളിവില്‍ കഴിഞ്ഞത് 2 വര്‍ഷം

അഭിമന്യു കൊലക്കേസ്: മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി, ഒളിവില്‍ കഴിഞ്ഞത് 2 വര്‍ഷം
Published on

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. എറണാകുളം മരട് നെട്ടൂര്‍ മേക്കാട് സഹലാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. അഭിമന്യുവിനെ കുത്തിയത് ക്യാമ്പസ് ഫ്രണ്ട് നേതാവായ സഹല്‍ ആണെന്നാണ് പൊലീസ് കുറ്റപത്രം. ഇയാള്‍ രണ്ട് വര്‍ഷമായി ഒളിവിലായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സഹല്‍ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊവിഡ് പരിശോധനയ്ക്കായി ഇയാളെ കളമശേരി മെഡിക്കല്‍ കോളേജിലെത്തിച്ച് സാമ്പിള്‍ എടുക്കും. ടെസ്റ്റ് റിസല്‍ട്ട് വരുന്നത് വരെ കറുകുറ്റിയിലെ ഡീറ്റെന്‍ഷന്‍ സെന്ററിലെക്ക് മാറ്റും.

2018 ജൂലൈ രണ്ടിനാണ് അഭിമന്യു കുത്തേറ്റ് മരിച്ചത്. പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപതകത്തില്‍ കലാശിച്ചത്. കേസില്‍ 26 പ്രതികളും 125 സാക്ഷികളുമുണ്ട്. ഒമ്പത് പ്രതികളുടെ വിചാരണ നേരത്തെ ആരംഭിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in