കുറ്റവാളികളെ സംരക്ഷിക്കുന്ന കത്തോലിക്ക സഭയ്‌ക്കേറ്റ തിരിച്ചടി; അഭയ കേസ് പോലുള്ളവ ആവര്‍ത്തിക്കുന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

സിസ്റ്റര്‍ ലൂസി കളപ്പുര
സിസ്റ്റര്‍ ലൂസി കളപ്പുര
Published on

അഭയ കേസിലെ വിധിയില്‍ വലിയ സന്തോഷമുണ്ടെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. നീണ്ട 28 വര്‍ഷക്കാലം സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റാന്‍ കത്തോലിക്ക സഭ കോടികള്‍ ചിലവഴിച്ചു. യഥാര്‍ത്ഥ കുറ്റവാളികളെ തന്നെ കോടതി കണ്ടെത്തിയിരിക്കുന്നു. സിസ്റ്ററാണെങ്കിലും പുരോഹിതനാണെങ്കിലും കുറ്റം ചെയ്താല്‍ കുറ്റവാളിയാണെന്നും ഇളവ് ലഭിക്കില്ലെന്നും അവസ്ഥയിലേക്ക് എത്തിയിരിക്കുന്നുവെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ദ ക്യുവിനോട് പ്രതികരിച്ചു.

കുറ്റവാളികളെ സംരക്ഷിക്കുന്ന കത്തോലിക്ക സഭയുടെ സംസ്‌കാരത്തെ ജനാധിപത്യരാജ്യത്തെ നീതിന്യായ പീഠം ഈ വിധിയിലൂടെ അട്ടിമറിച്ചിരിക്കുകയാണ്. ഇപ്പോഴും ഇത്തരം സംഭവങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ദിവ്യ.പി.ജോണിന്റെ മരണത്തെ ആത്മഹത്യയാക്കി മാറ്റിവെച്ചിരിക്കുന്നു. അതിലെ യഥാര്‍ത്ഥ്യം അന്വേഷിച്ച് കണ്ടെത്താന്‍ ശ്രമിക്കുന്നില്ല. ധാര്‍ഷ്ഠ്യവും അഹങ്കാരവും കോടികളുടെ സ്വത്തും കൈവശം വെച്ചിരിക്കുന്ന ആത്മീയ നേതൃത്വത്തിനാണ് തിരിച്ചടിയേറ്റിരിക്കുന്നു. ഇതില്‍ തിരശ്ശീല വീണിരിക്കുകയാണ്.

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലും നീതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇത്തരം സ്ഥാനങ്ങളിലിരിക്കുന്നവരുടെ കള്ളങ്ങളും കൊലപാതകങ്ങളും ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് സിസ്റ്റര്‍ക്ക് നീതി ലഭിക്കും. ഫ്രാങ്കോ ശിക്ഷിക്കപ്പെടും. ജാതിയോ വര്‍ണമോ സാമ്പത്തികമോ സാമൂഹിക പശ്ചാത്തലമോ ഒന്നും പരിഗണിച്ചല്ല കുറ്റക്കാരെ മാറ്റിനിര്‍ത്തേണ്ടത്. ആര് കുറ്റം ചെയ്താലും കുറ്റവാളി തന്നെയാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ദ ക്യുവിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in