ഞങ്ങള്‍ ജീവിച്ചിരിക്കെ ആ വിധി കേട്ടതില്‍ സന്തോഷം; ഫ്രാങ്കോ കേസിലും നീതി കിട്ടാന്‍ വൈകരുതെന്ന് കെ അജിത

ഞങ്ങള്‍ ജീവിച്ചിരിക്കെ ആ വിധി കേട്ടതില്‍ സന്തോഷം; ഫ്രാങ്കോ കേസിലും നീതി കിട്ടാന്‍ വൈകരുതെന്ന് കെ അജിത
Published on

നീതിക്ക് വേണ്ടി 28 വര്‍ഷം കാത്തിരിക്കേണ്ടി വരുന്നത് അനീതിയാണെന്ന് കെ.അജിത. മകള്‍ക്ക് നീതി ലഭിച്ചില്ലെന്ന വിഷമത്തോടെയാണ് അഭയയുടെ അച്ഛനും അമ്മയും മരിച്ചത്. ഞങ്ങള്‍ ജീവിച്ചിരിക്കെ ആ വിധി കേട്ടതില്‍ സന്തോഷമുണ്ടെന്നും കെ.അജിത ദ ക്യുവിനോട് പ്രതികരിച്ചു.

അത്രയേറെ അമര്‍ഷമുണ്ടാക്കിയ കേസാണിത്. അന്വേഷണ സംഘം മാറിമാറി വന്നു. എന്തൊക്കെ നാടകങ്ങള്‍ നടന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ അന്വേഷണ സംഘം തന്നെ കൂട്ടുനിന്നു. എന്താണ് സത്യമെന്ന് ഇനിയെങ്കിലും പുറത്ത് വരും. നീതിക്ക് വേണ്ടി കാത്തിരുന്നിട്ട് ഒരുതലമുറ കഴിഞ്ഞു. നീതിയുടെ പ്രക്രിയ ഇത്ര വൈകരുതെന്നാണ് അടിവരയിട്ട് പറയാനുള്ളത്.

ഒരു കേസിലും നീതി കിട്ടാന്‍ ഇത്ര കാലതാമസം ഉണ്ടാകരുത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലും ഇതേപോലെ വര്‍ഷങ്ങളെടുക്കരുത്. നീതിയുടെ പ്രക്രിയ ഇത്ര വൈകുന്നത് അംഗീകരിക്കാനാവില്ല. സ്ത്രീകള്‍ക്കെതിരെയുള്ളവ മാത്രമല്ല എവിടെ അനീതിയും അക്രമവും നടന്നാലും .നീതി ലഭിക്കാന്‍ വൈകരുത്. അങ്ങനെ സംഭവിക്കുന്നത് നിയമവ്യവസ്ഥയുടെ പിഴവാണെന്നും കെ.അജിത പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in