'വേദനാജനകം, അപമാനകരം, അവിശ്വസനീയം'; ബാബറി മസ്ജിദ് വിധിയില്‍ മഅദനി

'വേദനാജനകം, അപമാനകരം, അവിശ്വസനീയം';  ബാബറി മസ്ജിദ് വിധിയില്‍ മഅദനി
Published on

ബാബറി മസ്ജിദ് പൊളിച്ച് കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള വിധിയില്‍ പ്രതികരണവുമായി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. ബാബറി വിധി വേദനാജനകവും, അപമാനകരവും, അവിശ്വസനീയവുമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

28 വര്‍ഷത്തിന് ശേഷം ലഖ്‌നൗ പ്രത്യേക കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസിലെ 32 പ്രതികളെയും വെറുതെ വിട്ട കോടതി, ബാബറി മസ്ജിദ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തകര്‍ത്തതല്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ തെളിവുകളില്ലെന്നും പറഞ്ഞു.

'വേദനാജനകം, അപമാനകരം, അവിശ്വസനീയം';  ബാബറി മസ്ജിദ് വിധിയില്‍ മഅദനി
ബാബറി മസ്ജിദ്: 32 പ്രതികളെയും വെറുതെ വിട്ടു; പൊളിക്കല്‍ മുന്‍കൂട്ടി തീരുമാനിച്ചതല്ലെന്ന് കോടതി

ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയവര്‍ കോടതിയിലെത്തിയിരുന്നില്ല. ഇവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതി നടപടികളില്‍ പങ്കെടുത്തു. യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്, ഉമാ ഭാരതി എന്നിവര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. 26 പ്രതികളാണ് കോടതിയിലെത്തിയത്. വിധി പ്രഖ്യാപനത്തെ തുടര്‍ന്ന് അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'വേദനാജനകം, അപമാനകരം, അവിശ്വസനീയം';  ബാബറി മസ്ജിദ് വിധിയില്‍ മഅദനി
മസ്ജിദ് തകര്‍ക്കുന്നത് തടയാനാണ് നേതാക്കള്‍ ശ്രമിച്ചത്; ഫോട്ടോകള്‍ തെളിവല്ലെന്നും കോടതി

Related Stories

No stories found.
logo
The Cue
www.thecue.in