തൃക്കാക്കരയില്‍ ഒരു മുന്നണിക്കും പിന്തുണയില്ലെന്ന് ട്വന്റി-20 - ആം ആദ്മി സഖ്യം

തൃക്കാക്കരയില്‍ ഒരു മുന്നണിക്കും പിന്തുണയില്ലെന്ന് ട്വന്റി-20 - ആം ആദ്മി സഖ്യം
Published on

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ ഒരു മുന്നണിക്കും പിന്തുണയില്ലെന്ന് ട്വന്റി-20 ആം ആദ്മി സഖ്യം. ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബും ആം ആദ്മി പാര്‍ട്ടി സ്റ്റേറ്റ് കണ്‍വീനര്‍ പി.സി സിറിയകും വാര്‍ത്താ സമ്മേളനത്തിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്.

തൃക്കാക്കരയില്‍ ഏത് മുന്നണി വിജയിച്ചാലും കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക, വികസന, സാമൂഹിക സാഹചര്യങ്ങളില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. ഇക്കാര്യം ഒന്നുകൊണ്ട് മാത്രമാണ് തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാട് ജനക്ഷേമ സഖ്യം സ്വീകരിച്ചതെന്നും സാബു എം. ജേക്കബ് പറഞ്ഞു.

നിലവിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തി ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനമെടുക്കുവാന്‍ ഓരോരുത്തര്‍ക്കും കഴിയണം. അതിനുള്ള രാഷ്ട്രീയ പ്രബുദ്ധത ട്വന്റി 20- എ.എ.പി സഖ്യത്തെ പിന്തുണക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ഉണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. സ്വതന്ത്ര്യമായി ഉത്തരവാദിത്തത്തോടെ വോട്ട് രേഖപ്പെടുത്തണമെന്നും ഇരുപാര്‍ട്ടിയും സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in