'പഞ്ചാബിലെ വിജയത്തോടെ ദക്ഷിണേന്ത്യയ്ക്കും താത്പര്യം', കേരളവും തമിഴ്‌നാടും ഉന്നംവെച്ച് ആംആദ്മി

'പഞ്ചാബിലെ വിജയത്തോടെ ദക്ഷിണേന്ത്യയ്ക്കും താത്പര്യം', കേരളവും തമിഴ്‌നാടും ഉന്നംവെച്ച് ആംആദ്മി
Published on

പഞ്ചാബ് പിടിച്ചതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ലക്ഷ്യമാക്കി ആം ആദ്മി പാര്‍ട്ടി. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി പദയാത്ര നടത്താനൊരുങ്ങുകയാണ് ആം ആദ്മി പാര്‍ട്ടി.

അംബേദ്കര്‍ ജയന്തി ദിനമായ ഏപ്രില്‍ 14ന് തെലങ്കാനയില്‍ നിന്നാണ് പദയാത്ര ആരംഭിക്കുക.

കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങളില്‍ പദയാത്ര നടത്തുന്നതിന്റെ ദിവസം പിന്നീട് അറിയിക്കുമെന്നും പദയാത്രയില്‍ ഡല്‍ഹി മോഡല്‍ ഭരണം എന്താണെന്ന് പ്രചരിപ്പിക്കുന്നതിനായിരിക്കും കൂടൂതല്‍ ഊന്നല്‍ നല്‍കുകയെന്നും ആം ആദ്മിയുടെ മുതിര്‍ന്ന നേതാവും തെലങ്കാനയുടെ ചുമതലയുള്ള സോംനാഥ് ഭാരതി പറഞ്ഞു.

പഞ്ചാബിലെ എഎപിയുടെ വിജയത്തിന് പിന്നാലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും കൂടുതല്‍ താത്പര്യം പ്രകടിപ്പിച്ചു തുടങ്ങിയെന്നും സോംനാഥ് ഭാരതി പറഞ്ഞു.

കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ എ.എ.പിക്ക് യൂണിറ്റുകളുണ്ട്. ഇവിടിങ്ങളില്‍ പ്രചാരണം നടത്താനാണ് ശ്രമം.

ദക്ഷിണേന്ത്യയിലേക്ക് ചുവടുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2018ല്‍ കര്‍ണാടക, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മത്സരിച്ചെങ്കിലും അക്കൗണ്ട് തുറക്കാനായില്ല.

Related Stories

No stories found.
logo
The Cue
www.thecue.in