സുധാകരനാണ്, അശ്ലീലവും അക്രമവും മാത്രമേ പ്രതീക്ഷിക്കേണ്ടൂ; അധിക്ഷേപം കൊണ്ട് പിണറായിയെ തകര്‍ക്കാനാവില്ലെന്ന് എ എ റഹിം

സുധാകരനാണ്, അശ്ലീലവും അക്രമവും മാത്രമേ പ്രതീക്ഷിക്കേണ്ടൂ; അധിക്ഷേപം കൊണ്ട് പിണറായിയെ തകര്‍ക്കാനാവില്ലെന്ന് എ എ റഹിം
Published on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ ഡിവൈഎഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹിം.

മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകന്‍ എന്ന് അധിക്ഷേപിച്ച അതേ നാക്കുകൊണ്ടാണ് ഇപ്പോള്‍ വീണ്ടും മലിനമായ വാക്കുകള്‍ ആവര്‍ത്തിക്കുന്നത്. സുധാകരനില്‍ നിന്ന് ആയുധവും അക്രമവും അശ്ലീലവുമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും റഹിം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

'എനിക്ക് തോന്നിയാല്‍ ഞാന്‍ ബി.ജെ.പിയില്‍ പോകും' എന്ന് പറഞ്ഞയാളാണ് സുധാകരന്‍. ബി.ജെ.പിയില്‍ പോകാനും മോന്‍സണ്‍ മാവുങ്കലിനെ പോലുള്ള തട്ടിപ്പ് ഡോക്ടറുടെ മുന്നില്‍ ചികിത്സ തേടി പോകാനും പ്രാപ്തമായ മനസും ശരീരവുമാണ് ഖദറില്‍ മൂൂടിക്കെട്ടി വെച്ചിരിക്കുന്ന സുധാകരന്‍ എന്നും റഹിം വിമര്‍ശിച്ചു

തൃക്കാക്കരയില്‍ സുധാകരന് പരാജയ ഭീതിയാണ്.ആ ഭീതിയാണ് മുഖ്യമന്ത്രിയ്ക്കെതിരെ ഇത്തരം തരം താണ പ്രസ്താവന നടത്താന്‍ കാരണം. ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കലുമാണ് ലക്ഷ്യം എന്നും റഹിം പറഞ്ഞു.

അതേസമയം ജനഹൃദയങ്ങളിലാണ് പിണറായി വിജയന്‍. സുധാകരന്റെ അധിക്ഷേപത്തിനു തകര്‍ക്കാന്‍ കഴിയില്ല പിണറായി എന്ന കരുത്തിനെ എന്നും റഹിം കൂട്ടിച്ചേര്‍ത്തു.

എ.എ റഹിമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകനെന്ന് പറഞ്ഞു അധിക്ഷേപിക്കാന്‍ ശ്രമിച്ച അതേ നാവുകൊണ്ട് തന്നെയാണ് ഇപ്പോള്‍ വീണ്ടും മലിനമായ വാക്കുകള്‍ ആവര്‍ത്തിക്കുന്നത്.

അത്ഭുതമില്ല,സുധാകരനാണ്,ആയുധവും അക്രമവും,അശ്ലീലവുമല്ലാതെ മറ്റൊന്നും അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല.ആധുനിക കേരളം കേള്‍ക്കാന്‍ ആഗ്രഹിക്കാത്തത് മാത്രമേ ശ്രീ കുമ്പക്കുടി സുധാകരന്റെ മലിനമായ നാക്കില്‍ നിന്നും കേള്‍ക്കാന്‍ കഴിയൂ.

വ്യാജഡോക്ടറായ മോണ്‍സണ്‍ മാവുങ്കലിന്റെ മുന്നില്‍ ചികിത്സയ്ക്കായി പോയ മഹാനാണ്.

എന്തു ചികിത്സയെന്നു കേരളത്തിന് ഇതുവരെ മനസ്സിലായിട്ടുമില്ല.

എനിക്ക് തോന്നിയാല്‍ ഞാന്‍ ബിജെപിയില്‍ പോകുമെന്ന് പറഞ്ഞയാള്‍...ബിജെപിയില്‍ പോകാനും തട്ടിപ്പു ഡോക്ടറുടെ മുന്നില്‍ ചികിത്സ തേടി പോകാനും പ്രാപ്തമായ മനസും ശരീരവുമാണ് ഖദറില്‍ മൂടിക്കെട്ടി വച്ചിരിക്കുന്ന സുധാകരന്‍.

ഉടയാത്ത ഖദറും കറപുരണ്ട മനസ്സുമാണ് സുധാകരന്‍.ധാര്‍ഷ്ട്യവും ധിക്കാരവുമാണ് അദ്ദേഹത്തിന്റെ നടപ്പിലും വാക്കിലും.ആരെയെങ്കിലും വെല്ലുവിളിക്കാതെ അദ്ദേഹത്തിന്റെ ഒരു ദിവസവും കടന്നുപോകാറില്ല.ഒരു പരിഷ്‌കൃത സമൂഹത്തിനും ചേരാത്ത രാഷ്ട്രീയ വ്യക്തിത്വമാണ് കെപിസിസി പ്രസിഡന്റിന്റേത്.

തൃക്കാക്കരയില്‍ സുധാകരന് പരാജയ ഭീതിയാണ്.

ആ ഭീതിയാണ് മുഖ്യമന്ത്രിയ്ക്കെതിരെ ഇത്തരം

തരം താണ പ്രസ്താവന നടത്താന്‍ കാരണം .ബോധപൂര്‍വ്വം പ്രകോപനം.

സൃഷ്ടിക്കലുമാണ് ലക്ഷ്യം.

കേരളം ഇതെല്ലാം കേള്‍ക്കുന്നുണ്ട് .തൃക്കാക്കരയും കേരളമാകെയും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത മോശമായ ഭാഷാ പ്രയോഗമാണ് കോണ്‍ഗ്രസ്സ് നേതാവായ ശ്രീ സുധാകരന്‍ മുഖ്യമന്ത്രിയ്ക്കെതിരെ നടത്തിയത്.

ജനഹൃദയങ്ങളിലാണ് സഖാവ് പിണറായി വിജയന്‍.

സുധാകരന്റെ അധിക്ഷേപത്തിനു തകര്‍ക്കാന്‍ കഴിയില്ല പിണറായി എന്ന കരുത്തിനെ.

കേരളത്തിന്റെ കാവലും കരുതലുമാണ് ജനങ്ങളുടെ പ്രിയപ്പെട്ട പിണറായി.തൃക്കാക്കരയിലെ വോട്ടര്‍മാര്‍ സുധാകരന് മറുപടി നല്‍കും.

കേരളം കേള്‍ക്കുന്നുണ്ട്...

ഇത് തൃക്കാക്കര കേള്‍ക്കുന്നുണ്ട്.....

Related Stories

No stories found.
logo
The Cue
www.thecue.in