ഒരു കോടി രൂപയില്‍ തിരിമറിയെന്ന പരാതി: എ.പി. അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലൻസ് റെയ്ഡ്

ഒരു കോടി രൂപയില്‍ തിരിമറിയെന്ന പരാതി: എ.പി. അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലൻസ്  റെയ്ഡ്
Published on

ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലൻസ് റെയ്ഡ്. എ.പി അബ്ദുള്ളക്കുട്ടിയുടെ കണ്ണൂരിലെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്. 2016 യിലെ യു.ഡി.എഫ് സർക്കാരിൽ എം.എൽ.എ ആയിരുന്ന സമയത്ത് കണ്ണൂർ കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി വാങ്ങിയ ലൈറ്റ് ആൻഡ് സൗണ്ട് ഉപകരണങ്ങളിൽ തിരിമറി നടന്നു എന്ന പാരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് നടപടി.

2016യിൽ ഡിറ്റിപിസിയുമായി ചേർന്ന് നടത്തിയ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ നവീകരികാരത്തിന്റെ ഭാഗമായി ഒരു കോടി രൂപ അനുവദിച്ചിരുന്നു. വിദേശികളെ ആകർഷിക്കുവാനായി കണ്ണൂർ കോട്ടയിൽ ഒരു ലൈറ്റിട്ട് ആൻഡ് ഷോ പ്രൊജക്ഷൻ പദ്ധതി നടപ്പിലാക്കാനായിരുന്നു തീരുമാനം. കണ്ണൂർ കോട്ടയുടെ ചരിത്രം അറിയിക്കുന്ന ഒരു പ്രോജൿഷൻ ആയിരുന്നു നടപ്പിലാക്കുവാൻ ഉദേശിച്ചത്‌. എന്നാൽ ഒരു തവണ മാത്രമാണ് പ്രൊജക്ഷൻ ഷോ നടന്നത് . അതിനു ശേഷം കോട്ടയിൽ കാര്യമായ ഒരു പരിപാടികളും നടന്നിരുന്നില്ല. വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ ഒരു കോടി രൂപയുടെ മുഴുവൻ വിനിയോഗവും നടന്നിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസിന്റെ പരിശോധന സമയത്ത് എ.പി. അബ്ദുള്ളക്കുട്ടി വസതിയിൽ ഉണ്ടായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in