സോണിയ കിദ്വായി
സോണിയ കിദ്വായി

ഡല്‍ഹിയില്‍ ആള്‍ക്കൂട്ടമര്‍ദ്ദനം ഒറ്റയ്ക്ക് തടഞ്ഞ് വനിത; യുവാവിന്റെ ജീവന്‍ രക്ഷിച്ച സോണിയ കിദ്വായിക്ക് പ്രശംസ

Published on

ആള്‍ക്കൂട്ടമര്‍ദ്ദനം ഒറ്റയ്ക്ക് തടഞ്ഞ് യുവാവിന്റെ ജീവന്‍ രക്ഷിച്ച സ്ത്രീയ്ക്ക് പ്രശംസ. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് സംഭവമുണ്ടായത്. സൗത്ത് ഡല്‍ഹിയിലെ സഫ്ദര്‍ ജങ് കോളനിയില്‍ വെച്ച് ക്രൂരമായി ആക്രമിക്കപ്പെടുകയായിരുന്ന യുവാവിനെ സോണിയ കിദ്വായി എന്ന മധ്യവയസ്‌കയാണ് രക്ഷിച്ചത്.

സഫ്ദര്‍ജങ്ങിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്നു ഡല്‍ഹി സ്വദേശിനിയായ സോണിയ. കോളനിയിലൂടെ കടന്നുപോകുന്നതിനിടെ കുറച്ച് പേര്‍ ചേര്‍ന്ന് ഒരാളെ ലാത്തിക്ക് അടിക്കുന്നത് കണ്ട കാര്യം ഡ്രൈവര്‍ സോണിയയോട് പറഞ്ഞു. എന്തുകൊണ്ടാണ് തന്നോടിത് പറയാതിരുന്നതെന്ന് ചോദിച്ച് അവര്‍ ഉടന്‍ തന്നെ വണ്ടി തിരിക്കാനാവശ്യപ്പെട്ടു. സോണിയ എത്തുമ്പോള്‍ മൂന്ന് പേര്‍ സംഘം ചേര്‍ന്ന് ഒരു യുവാവിനെ മര്‍ദ്ദിക്കുന്നത് അമ്പതിലധികം വരുന്ന ആള്‍ക്കൂട്ടം നോക്കി നില്‍ക്കുകയായിരുന്നു. ആളുകളെ വകഞ്ഞുമാറ്റി സോണിയ ആക്രമികളുടെ അടുത്തെത്തി. 'നിര്‍ത്തൂ' എന്ന് അലറുകയും അക്രമികളെ തള്ളി മാറ്റുകയും ചെയ്തു. ആരില്‍ നിന്നും പ്രതിരോധം പ്രതീക്ഷിക്കാതിരുന്ന അക്രമികള്‍ പെട്ടെന്ന് മര്‍ദ്ദനം നിര്‍ത്തി. ഇതിനിടയില്‍ യുവാവ് ഏന്തി വലഞ്ഞ് രംഗത്ത് നിന്ന് രക്ഷപ്പെട്ടു. യുവാവിന്റെ കാല് ഒടിഞ്ഞിട്ടുണ്ടാകാമെന്ന് സോണിയ 'ദ സിറ്റിസണിനോട്' പറഞ്ഞു.

മര്‍ദ്ദിക്കപ്പെടുന്നത് ആരാണെന്ന് ഒരറിവും ഇല്ലായിരുന്നു. എന്തിന്റെ പേരിലാണ് ആക്രമണമമെന്നും അറിയില്ലായിരുന്നു. അവര്‍ മര്‍ദ്ദനത്തിന്റെ കാരണം വിശദീകരിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് അത് അറിയേണ്ട എന്നും നിങ്ങളിത് ചെയ്യാന്‍ പാടില്ലെന്നും പറഞ്ഞു.

സോണിയ കിദ്വായി

അക്രമികളെ ശകാരിച്ച സോണിയ നോക്കി നിന്ന ജനക്കൂട്ടത്തേയും വെറുതെ വിട്ടില്ല. ഒറ്റയ്ക്ക് തടയാന്‍ ശ്രമിച്ചപ്പോള്‍ ജനക്കൂട്ടത്തിലെ ആരും സോണിയയെ സഹായിക്കാന്‍ എത്തിയതുമില്ല.

നിങ്ങള്‍ക്കെന്താണ് പറ്റിയത്? ഒരു മനുഷ്യന്‍ ആക്രമിക്കപ്പെടുമ്പോള്‍ നിങ്ങള്‍ നോക്കി നില്‍ക്കുന്നോ? അയാള്‍ കൊല്ലപ്പെട്ടേനെ. നിങ്ങള്‍ മനുഷ്യരാണോ? നിങ്ങള്‍ എന്താണ് ശരിക്കും? നമ്മുടെ രാജ്യം ഇങ്ങനെ ആകാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? നിങ്ങള്‍ക്കിതിങ്ങെനെ സാധിക്കുന്നു?

സോണിയ കിദ്വായി

സോണിയ കിദ്വായി
ആദിവാസി പെണ്‍കുട്ടിയെ പ്രണയിച്ചതിന് 17 കാരനായ മുസ്ലിം യുവാവിനെ അടിച്ചുകൊന്നു 

പേടി തോന്നിയില്ലേ എന്ന ചോദ്യത്തിന് സോണിയയുടെ മറുപടി ഇങ്ങനെ.

ഒട്ടും പേടി തോന്നിയില്ല, അതിന് ശേഷവും. ഒരു ഷോ കാണുന്നതുപോലെ ചുറ്റും നിന്ന ആളുകളോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു. ആ ചെറുപ്പക്കാരനെ രക്ഷിക്കാന്‍ ആ പോഷ് കോളനിയിലെ ആരും ഡോര്‍ തുറന്ന് പുറത്തിറങ്ങിയത് പോലുമില്ല. നമ്മള്‍ എന്ത് അവസ്ഥയിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

സോണിയ കിദ്വായി

ചെറിയൊരു അടിപിടിയായിരുന്നെങ്കില്‍ താന്‍ ഇടപെടില്ലായിരുന്നു. ഇത് പക്ഷെ ക്രൂരമായ ആക്രമണമായിരുന്നു. അടി കൊണ്ട പയ്യന്‍ മരിച്ചുപോയേനെ. അയാളുടെ കാല്‍ ഒടിഞ്ഞെന്നാണ് തനിക്ക് തോന്നുന്നതെന്നും സോണിയ പറയുന്നു. അക്രമികളും ജനവും പിരിഞ്ഞുപോകുന്നതിനിടെ ഒരാള്‍ വന്ന് അയാള്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിക്കപ്പെട്ട കാര്യം പറഞ്ഞു. 'ചില വിഷയങ്ങള്‍' ഉളളതുകൊണ്ടാണ് ഇടപെടാതിരുന്നതെന്ന് ന്യായീകരിച്ച ഒരു വൃദ്ധനേയും താന്‍ ശാസിച്ചെന്ന് സോണിയ കൂട്ടിച്ചേര്‍ത്തു.

സോണിയ കിദ്വായി
50 രൂപയില്‍ നിന്ന് ആയിരത്തിലേക്ക്, കാറുകള്‍ക്ക് അയ്യായിരം; വാഹന രജിസ്‌ട്രേഷന്‍ ഫീസ് കേന്ദ്രസര്‍ക്കാര്‍ കൂട്ടുന്നതിങ്ങനെ

എന്തുകൊണ്ടാണ് ഞാന്‍ ആള്‍ക്കൂട്ടത്തില്‍ ചെന്ന് ആ പയ്യനെ രക്ഷിച്ചത്? കാരണം, ഞാന്‍ ആവശ്യത്തിലധികം സഹിച്ച് കഴിഞ്ഞു. ഈ ഗുണ്ടകളാല്‍ ബന്ദിയാക്കപ്പെടാന്‍ ഞാന്‍ അനുവദിക്കില്ല. നാം മൂല്യം കല്‍പിക്കുന്ന എല്ലാത്തിനേയും എടുക്കാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക് മതത്തേക്കുറിച്ചുള്ള അവരുടെ സങ്കീര്‍ണ്ണമായ ആശയം സൂക്ഷിക്കാം. ‘ഭക്തു’കള്‍ക്ക് അത് പിന്തുടരുകയുമാവാം. എന്റെ മതം എപ്പോഴും മനുഷ്യത്വത്തിന്റേതാണ് ഞാന്‍ അതു തന്നെ പിന്തുടരും. എന്റെ അമ്മൂമ്മ എപ്പോഴും പറയുമായിരുന്നു, ‘ഇസ്ലാം മനുഷ്യത്യവും മനുഷ്യത്വം ഇസ്ലാമും ആണ്’.  

സോണിയ കിദ്വായി

സോണിയ കിദ്വായി
ചാണകവെള്ളം തളിച്ചത് പട്ടികജാതിക്കാരി ആയതിനാൽ’; യൂത്ത് കോൺഗ്രസിന്റെ ജാതീയ അധിക്ഷേപത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ഗീതാ ഗോപി 
logo
The Cue
www.thecue.in