യുവതീപ്രവേശം:സംരക്ഷണം നൽകില്ലെന്ന് മന്ത്രി എ കെ ബാലൻ; കോടതിയലക്ഷ്യത്തിന് ഹർജി നൽകുമെന്ന് ബിന്ദു അമ്മിണി 

യുവതീപ്രവേശം:സംരക്ഷണം നൽകില്ലെന്ന് മന്ത്രി എ കെ ബാലൻ; കോടതിയലക്ഷ്യത്തിന് ഹർജി നൽകുമെന്ന് ബിന്ദു അമ്മിണി 

Published on

ശബരിമല ദർശനത്തിനായി കേരളത്തിലെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നൽകില്ലെന്ന് മന്ത്രി എ കെ ബാലൻ. ശബരിമലയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ല. മനുഷ്യാവകാശ ലംഘനത്തിനും സർക്കാർ എതിരാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ശബരിമലയിലേക്ക് പോകാന്‍ തൃപ്തി ദേശായി എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

മടക്കയാത്രയ്ക്കായി വിമാനത്താവളത്തിലേക്ക് പോകാൻ തൃപ്തിക്കും സംഘത്തിനും സുരക്ഷ ഉറപ്പാക്കുമെന്ന് പോലീസ് അറിയിച്ചു. എന്നാൽ പോലീസിനെതിരെ കോടതിയലക്ഷ്യത്തിന് കേസ് നൽകുമെന്ന് ബിന്ദു അമ്മിണി പറഞ്ഞു. പോലീസ് ആർ എസ് എസിനെ പോലെ പ്രവർത്തിക്കുന്നുവെന്നും ബിന്ദു പ്രതികരിച്ചു.

ശബരിമല ദര്‍ശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്തിയും സംഘവും കമ്മീഷണര്‍ ഓഫീസിലെത്തിയപ്പോൾ ബിന്ദു അമ്മിണിക്ക് നേരെ കൊച്ചിയില്‍ മുളക് സ്‌പ്രേ ആക്രമണം നടത്തിയിരുന്നു. ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകനാണ് ബിന്ദുവിന്റെ മുഖത്തേക്ക് മുളക് സ്‌പ്രേ അടിച്ചത്.

യുവതീപ്രവേശം:സംരക്ഷണം നൽകില്ലെന്ന് മന്ത്രി എ കെ ബാലൻ; കോടതിയലക്ഷ്യത്തിന് ഹർജി നൽകുമെന്ന് ബിന്ദു അമ്മിണി 
തൃപ്തി ദേശായിയുടെ വരവ് ഗൂഢാലോചനയെന്ന് കടകംപളളി, തീര്‍ത്ഥാടനം അലങ്കോലമാക്കാന്‍ ശ്രമം

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in