മരടിലെ ഫ്‌ളാറ്റുകള്‍:  പൊളിക്കേണ്ടത് നഗരസഭ; നടപ്പാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാറിന്; മന്ത്രി എ സി മൊയ്തീന്‍ 

മരടിലെ ഫ്‌ളാറ്റുകള്‍: പൊളിക്കേണ്ടത് നഗരസഭ; നടപ്പാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാറിന്; മന്ത്രി എ സി മൊയ്തീന്‍ 

Published on

എറണാകുളം മരടിലെ അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കേണ്ടത് നഗരസഭയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. സുപ്രീംകോടതി വിധി പറഞ്ഞ കേസായതിനാല്‍ നടപ്പാക്കാനുള്ള ചുമതല സംസ്ഥാന സര്‍ക്കാറിനുണ്ട്. ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോഴുള്ള പാരിസ്ഥിതിക ആഘാതം പഠിക്കുന്നുണ്ട്. പൊളിക്കാനുള്ള ചിലവ്, സംസ്‌കരണം എന്നിവ ഗൗരവമുള്ള വിഷയങ്ങളാണെന്നും ചെന്നൈ ഐഐടിയുടെ പഠന റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടി സ്വീകരിക്കും. ഇത് എങ്ങനെ വേണമെന്ന് മരട് നഗരസഭ തീരുമാനിക്കുമെന്നും മന്ത്രി എ സി മൊയ്തീന്‍ വ്യക്തമാക്കി.

മരടിലെ ഫ്‌ളാറ്റുകള്‍:  പൊളിക്കേണ്ടത് നഗരസഭ; നടപ്പാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാറിന്; മന്ത്രി എ സി മൊയ്തീന്‍ 
മരട് ഫ്‌ളാറ്റ് പൊളിക്കാന്‍ ചിലവെത്ര; നഗരസഭ എസ്റ്റിമേറ്റ് തയ്യാറാക്കുന്നു 

പൊളിച്ച് നീക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് നിലപാടിലായിരുന്നു നഗരസഭ. ചെന്നൈ ഐഐടിയുടെ പഠന റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ കാത്തിരിക്കാമെന്നാണ് നഗരസഭ കൗണ്‍സിലിലെ ധാരണ. പൊളിച്ച് മാറ്റാന്‍ എത്ര പണം ചിലവാകുമെന്ന എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ എഞ്ചിനീയറെ ചുമതലപ്പെടുത്തിയിരുന്നു.

മരടിലെ ഫ്‌ളാറ്റുകള്‍:  പൊളിക്കേണ്ടത് നഗരസഭ; നടപ്പാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാറിന്; മന്ത്രി എ സി മൊയ്തീന്‍ 
മഴ പെയ്യാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാം, ഇല്ലെങ്കില്‍ കട്ടപ്പൊക, താന്‍ പ്രാര്‍ത്ഥിക്കില്ലെന്നും എംഎം മണി 

സാങ്കേതികവശങ്ങള്‍ പഠിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടും നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. പൊളിച്ചു മാറ്റാനുള്ള പണം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നായിരുന്നു നഗരസഭ തുടക്കം മുതല്‍ സ്വീകരിച്ച നിലപാട്. ഈ ആവശ്യം സര്‍ക്കാര്‍ നേരത്തെ തന്നെ തള്ളിയിരുന്നു. നഗരസഭ പണം ചെലവാക്കണമെന്നാണ് നിയമമെന്ന് സര്‍ക്കാറിന്റെ വാദം. ഇതു കൂടി കണക്കിലെടുത്താണ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്. പൊളിച്ചു മാറ്റാമ്പോഴുള്ള സാമ്പത്തിക ബാധ്യത ഒറ്റയ്ക്ക് താങ്ങാനാവില്ലെന്നാണ് നഗരസഭ ഭരണസമിതി പറയുന്നത്.

logo
The Cue
www.thecue.in