'വൈറ്റ് കോളറു'കാരായ 66 ലക്ഷം പേര്‍ക്ക് ജോലി പോയി ; സര്‍വേ ഫലം

'വൈറ്റ് കോളറു'കാരായ 66 ലക്ഷം പേര്‍ക്ക് ജോലി പോയി ; സര്‍വേ ഫലം
Published on

വൈറ്റ് കോളറുകാരെന്ന് വിശേഷിപ്പിക്കപ്പെടുന്നവരില്‍ 66 ലക്ഷം പേര്‍ക്ക് മെയ് മുതല്‍ ഇതുവരെ ജോലി നഷ്ടമായെന്ന് സര്‍വേ റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്‍ഡ്യന്‍ ഇക്കണോമിയുടെ പഠനത്തിലാണ് കണ്ടെത്തല്‍. കൊവിഡ് വ്യാപനത്തെതുടര്‍ന്ന് ലോക്ക്ഡൗണ്‍ നടപ്പാക്കിയതിന് ശേഷം മെയ് മുതല്‍ ഓഗസ്റ്റ് അവസാനംവരെ 66 ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടെന്നാണ് സര്‍വേ ഫലം. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, ഫിസിഷ്യന്‍മാര്‍, അധ്യാപകര്‍, അക്കൗണ്ടന്റുമാര്‍ അനലിസ്റ്റുകള്‍ തുടങ്ങിയവരാണ് കൂടുതലായി വിഷമസന്ധിയിലായത്.

'വൈറ്റ് കോളറു'കാരായ 66 ലക്ഷം പേര്‍ക്ക് ജോലി പോയി ; സര്‍വേ ഫലം
പേടിഎമ്മിനെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കി

2019 മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ പ്രൊഫഷണലുകളുടെ തൊഴില്‍ 1.88 കോടിയായിരുന്നു. എന്നാല്‍ 2020 ജനുവരി - ഏപ്രില്‍ കാലയളവിലെത്തിയപ്പോള്‍ ക്രമാനുഗതമായ കുറവുണ്ടാവുകയും 1.81 ആയി കുറയുകയും ചെയ്തു. ഒടുവിലെ കണക്കുകള്‍ പരിശോധിച്ചാല്‍ മെയ്-ഓഗസ്റ്റ് കാലയളവില്‍ ഇത് 12.2 മില്യണ്‍ അഥവാ ഒരു കോടി 22 ലക്ഷമാണ്. 2016 ന് ശേഷം തൊഴില്‍ ലഭ്യതയില്‍ ഇത്രയും കുറവുണ്ടാകുന്നത് ഇതാദ്യമാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ 6.6 ദശലക്ഷത്തിന്റെ കുറവുമാണ് ഉണ്ടായിരിക്കുന്നത്. ഇന്‍ഡസ്ട്രിയല്‍ രംഗത്തുള്ള തൊഴിലാളികളും ലോക്ക്ഡൗണില്‍ കടുത്ത ബുദ്ധിമുട്ടാണ് നേരിട്ടത്. ആകെ അന്‍പത് ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മുംബൈ ആസ്ഥാനമായ മറ്റൊരു തിങ്ക് ടാങ്കിന്റെ പഠനപ്രകാരം ശമ്പളക്കാരായ 2.1 കോടിയാളുകള്‍ക്കാണ് ഏപ്രില്‍ - ഓഗസ്റ്റ് കാലയളവില്‍ ജോലി പോയത്.

Related Stories

No stories found.
logo
The Cue
www.thecue.in