കഞ്ചാവ് ‘അച്ചാറാ’ക്കി ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമം; കൊറിയര്‍ എജന്‍സിയില്‍ ‘പദ്ധതി’ പൊളിഞ്ഞു, മൂന്നുപേര്‍ അറസ്റ്റില്‍

കഞ്ചാവ് ‘അച്ചാറാ’ക്കി ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമം; കൊറിയര്‍ എജന്‍സിയില്‍ ‘പദ്ധതി’ പൊളിഞ്ഞു, മൂന്നുപേര്‍ അറസ്റ്റില്‍

Published on

അച്ചാര്‍ കുപ്പിയില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ എറണാകുളത്ത് എക്‌സൈസ് വിഭാഗത്തിന്റെ പിടിയില്‍. കോട്ടയം സ്വദേശികളായ അനന്തു(18) അഭിജിത്(18) ആല്‍ബി വര്‍ഗീസ്(20) എന്നിവരാണ് അറസ്റ്റിലായത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ്, അച്ചാര്‍ കുപ്പിയില്‍ മുക്കിവെച്ച് അടച്ച് ഭദ്രമാക്കിയ നിലയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇത് ഖത്തറിലുള്ള ബാദുഷയെന്നയാള്‍ക്ക് പാഴ്‌സലയക്കാനായി ഇവര്‍ കൊറിയര്‍ ഏജന്‍സിയിലെത്തുകയായിരുന്നു.

കഞ്ചാവ് ‘അച്ചാറാ’ക്കി ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമം; കൊറിയര്‍ എജന്‍സിയില്‍ ‘പദ്ധതി’ പൊളിഞ്ഞു, മൂന്നുപേര്‍ അറസ്റ്റില്‍
‘പിണറായിക്കും മോദിക്കും സ്വീകാര്യനായതിനാല്‍ രക്ഷപ്പെടുമെന്ന് ആശ്വസിക്കാം’; ഉണ്ട വിഴുങ്ങി ഡിജിപിയോയെന്ന് സി ആര്‍ നീലകണ്ഠന്‍ 

ഇവിടെവെച്ചുണ്ടായ പരിശോധനയിലാണ് ഇവര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. എറണാകുളം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ടെനിമോന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടുകയായിരുന്നു. കഞ്ചാവിട്ട അച്ചാര്‍ വൈക്കം സ്വദേശിയ ബാദുഷയുടെ ദോഹയിലെ അഡ്രസ്സിലേക്ക് അയക്കാനാണ് ഇവര്‍ ലക്ഷ്യമിട്ടതെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി. ആല്‍ബിയുടെ വിലാസമാണ് അയയ്ക്കുന്നയാളുടെ പേരായി വെച്ചത്. മുന്‍പും ഇവര്‍ ഇത്തരത്തില്‍ ബാദുഷയ്ക്ക് കഞ്ചാവ് അയച്ചിട്ടുണ്ടെന്ന് ഇവര്‍ മൊഴി നല്‍കി.

logo
The Cue
www.thecue.in