1212 പേര്‍ക്ക് കൂടി കൊവിഡ്; ആലുവയില്‍ ആശ്വാസം; ചെല്ലാനത്ത് ആശങ്ക

1212 പേര്‍ക്ക് കൂടി കൊവിഡ്; ആലുവയില്‍ ആശ്വാസം; ചെല്ലാനത്ത് ആശങ്ക
Published on

സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1.068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.അഞ്ച് മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രോഗികളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ജനമൈത്രി പൊലീസിന് ബിഹേവിയറല്‍ ട്രെനിംഗ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആലുവയില്‍ കൊവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ചെല്ലാനം മേഖലയില്‍ ഇടവേളയ്ക്ക് ശേഷം കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രോഗ വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ തീരമേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. മത്സ്യവില്‍പ്പനക്കാര്‍ക്ക് കൊവിഡ് പരിശോധന നടത്തും.

പ്രതിപക്ഷനേതാവ് ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദഗ്ധ സമിതിയുടെ കൊവിഡ് ഡിസ്റ്റാര്‍ജ് നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് രോഗികളെ ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് അയക്കുന്നത്. ഇതില്‍ എല്ലാ രേഖകളും പുറത്ത് വിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in