118 A ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കും , തിരുത്തണമെന്ന്‌ സുനില്‍ പി ഇളയിടം

118 A ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കും 
, തിരുത്തണമെന്ന്‌ സുനില്‍ പി ഇളയിടം
Published on

സൈബര്‍ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായി പോലീസ് നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി -118 A ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.സുനില്‍ പി ഇളയിടം. സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും നിശ്ചയമായും സംരക്ഷിക്കപ്പെടണം. സാമൂഹ്യമാധ്യമങ്ങളിലെ അത്യന്തം ഹീനമായ അധിക്ഷേപങ്ങള്‍ തടയേണ്ടത് അനിവാര്യവുമാണ്. എന്നാല്‍ അതിനായുള്ള നിയമനിര്‍മ്മാണം അഭിപ്രായസ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്ന നിലയിലാവരുതെന്നും സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റ പൂര്‍ണരൂപം

സൈബര്‍ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായി പോലീസ് നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി (118 A) ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുന്ന ഒന്നാണ്. നിശ്ചയമായും ആളുകളുടെ സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതാണ്. സാമൂഹ്യമാധ്യമങ്ങളിലെ അത്യന്തം ഹീനമായ അധിക്ഷേപങ്ങള്‍ തടയേണ്ടത് അനിവാര്യവും അതിനായുള്ള നിയമനിര്‍മ്മാണം സ്വാഗതാര്‍ഹവുമാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്നാല്‍ , അതിനായുള്ള നടപടികള്‍ അഭിപ്രായസ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്ന നിലയിലാവരുത്. പുതിയ ഭേദഗതിയില്‍ അത്തരത്തില്‍ ദുരുപയോഗം ചെയ്യാവുന്നതും വിപരീതഫലം ഉളവാക്കാവുന്നതുമായ വ്യവസ്ഥകളുണ്ട്. അത് പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.

118 A will Create Grave Impacts, Govt should Rectify, Asks Dr Sunil P Ilayidom

Related Stories

No stories found.
logo
The Cue
www.thecue.in