ജയില്‍സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് ഋഷിരാജ് സിംഗ് തള്ളി; അലനെയും താഹയെയും മാറ്റില്ല

ജയില്‍സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് ഋഷിരാജ് സിംഗ് തള്ളി; അലനെയും താഹയെയും മാറ്റില്ല

Published on

കോഴിക്കോട് പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളായ അലനെയും താഹയെയും കോഴിക്കോട് ജയിലില്‍ നിന്നും മാറ്റണമെന്ന സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് ഡിജിപി ഋഷിരാജ് സിംഗ് തള്ളി. സുരക്ഷാപ്രശ്‌നങ്ങളില്ലെന്നും കോഴിക്കോട് ജയിലില്‍ തുടര്‍ന്നാല്‍ മതിയെന്നും നിര്‍ദേശിച്ചു. ഇരുവരെയും വിയ്യൂര്‍ ഹൈടെക് ജയിലിലേക്ക് മാറ്റമെന്നായിരുന്നു സൂപ്രണ്ടിന്റെ കത്ത്.

ജയില്‍സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് ഋഷിരാജ് സിംഗ് തള്ളി; അലനെയും താഹയെയും മാറ്റില്ല
‘യുഎപിഎ അറസ്റ്റില്‍ പോലീസിന് തെറ്റുപറ്റി’; സര്‍ക്കാര്‍ തിരുത്തണമെന്ന് പ്രകാശ് കാരാട്ട്

ജീവനക്കാരുടെ കുറവും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് ജയില്‍ മാറ്റം ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് കത്ത് നല്‍കിയത്. ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനാല്‍ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങുകയാണ് പോലീസ്. പിടിയിലാകുമ്പോള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമന് വേണ്ടിയുള്ള അന്വേഷണം പോലീസ് തുടരുകയാണ്. കോഴിക്കോട് സ്വദേശിയാണെന്നാണ് പോലീസ് സംശയിക്കുന്നത്.

ജയില്‍സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് ഋഷിരാജ് സിംഗ് തള്ളി; അലനെയും താഹയെയും മാറ്റില്ല
പിഎസ്‌സി പരീക്ഷ തട്ടിപ്പ്: ‘ സിബിഐ അന്വേഷണം വേണ്ട’; രാഷ്ട്രീയ സംരക്ഷണം നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സിപിഎം അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് രംഗത്തെത്തി. ലഘുലേഖയും പുസ്തകവും കൈവശം വച്ചതിന് യുഎപിഎ ചുമത്താനാലില്ലെന്നും പോലീസ് നടപടി സര്‍ക്കാര്‍ തിരുത്തണമെന്നും കാരാട്ട് ആവശ്യപ്പെട്ടു. പാര്‍ട്ടി അംഗങ്ങള്‍ യുഎപിഎ കേസില്‍ ഉള്‍പ്പെട്ടത് സംബന്ധിച്ച് അന്വേഷിക്കുന്നതിനായി സിപിഎം നിയോഗിച്ച കമ്മീഷന്‍ യോഗം ചേര്‍ന്നു.

ജയില്‍സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് ഋഷിരാജ് സിംഗ് തള്ളി; അലനെയും താഹയെയും മാറ്റില്ല
സവാള വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍; കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ വഴി വിതരണം

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in