‘അലനും താഹയും പരിശുദ്ധന്‍മാരാണെന്ന ധാരണ വേണ്ട ‘; നിലപാടിലുറച്ച് മുഖ്യമന്ത്രി

‘അലനും താഹയും പരിശുദ്ധന്‍മാരാണെന്ന ധാരണ വേണ്ട ‘; നിലപാടിലുറച്ച് മുഖ്യമന്ത്രി

Published on

കോഴിക്കോട് യുഎപിഎ കേസ് ചുമത്തിയ അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുവരും പരിശുദ്ധരാണെന്ന് ധാരണ വേണ്ട. കേസ് എന്‍ഐഎ നേരിട്ട് ഏറ്റെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

‘അലനും താഹയും പരിശുദ്ധന്‍മാരാണെന്ന ധാരണ വേണ്ട ‘; നിലപാടിലുറച്ച് മുഖ്യമന്ത്രി
സിബിഐയുടെ നാലാം റിപ്പോര്‍ട്ടും തള്ളി; കവിയൂര്‍ കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അലനും താഹയ്ക്കും മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവരെന്തോ പരിശുദ്ധരാണെന്നും ഒരു തെറ്റുചെയ്യാത്തവരാണെന്നും ചായ കുടിക്കാന്‍ പോയപ്പോള്‍ പിടിച്ചതാണന്ന ധാരണ വേണ്ട.

പിണറായി വിജയന്‍

ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് നേരത്തെയും യുഎപിഎ ചുമത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചു. യുഎപിഎയ്‌ക്കെതിരാണ് പാര്‍ട്ടി. യുഎപിഎ കേസ് നേരത്തെയും എടുത്തത് കാണാതിരിക്കരുത്.

കുറ്റപത്രം സമര്‍പ്പിക്കുമ്പോളാണ് സംസ്ഥാന സര്‍ക്കാരിന് കേസില്‍ ഇടപെടാന്‍ കഴിയുക. അതിന് മുമ്പ് തന്നെ എന്‍ഐഎ കേസ് ഏറ്റെടുത്തു. യുഎപിഎ ചുമത്തിയത് മഹാഅപരാധമാണെന്ന് താന്‍ പറയണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. അത് പറയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in