എയര്‍ഇന്ത്യ: ‘സ്വകാര്യവത്കരിച്ചില്ലെങ്കില്‍ അടച്ചുപൂട്ടേണ്ടി വരും’;ജീവനക്കാരുടെ താല്‍പര്യം സംരക്ഷിക്കുമെന്ന് വ്യോമയാനമന്ത്രി

എയര്‍ഇന്ത്യ: ‘സ്വകാര്യവത്കരിച്ചില്ലെങ്കില്‍ അടച്ചുപൂട്ടേണ്ടി വരും’;ജീവനക്കാരുടെ താല്‍പര്യം സംരക്ഷിക്കുമെന്ന് വ്യോമയാനമന്ത്രി

Published on

സ്വകാര്യവത്കരിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ട വരുമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. ലോകസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് മാത്രമേ സ്വകാര്യവത്കരണ നടപടികളുമായി മുന്നോട്ട് പോകുകയുള്ളുവെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പൈലറ്റുമാര്‍ എയര്‍ ഇന്ത്യ വിടുന്നുവെന്ന വാര്‍ത്ത മന്ത്രി നിഷേധിച്ചു. ജീവനക്കാരുടെ ശമ്പളത്തിന്റെ ഇരുപത്തിയഞ്ച് ശതമാനം തടഞ്ഞുവെച്ചിട്ടുണ്ട്. സ്വകാര്യവത്കരണത്തിന് ശേഷം ഇത് തിരിച്ചു നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സ്വകാര്യവത്കരണത്തിനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. 76 ശതമാനം ഓഹരികള്‍ വില്‍ക്കാനായിരുന്നു നീക്കമെങ്കിലും ആരും വാങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാക്കേജ് നല്‍കുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7500 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം. രണ്ടാം യുപിഎ സര്‍ക്കാര്‍ 30000 കോടി രൂപ സാമ്പത്തിക സഹായമായി നല്‍കിയിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ചോടെ സ്വകാര്യവത്കരണം പൂര്‍ത്തിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in