കാബൂള്‍ വിമാനത്താവളം വീണ്ടും ആക്രമിക്കപ്പെട്ടേക്കാം; മുന്നറിയിപ്പുമായി ബൈഡന്‍

കാബൂള്‍ വിമാനത്താവളം വീണ്ടും ആക്രമിക്കപ്പെട്ടേക്കാം; മുന്നറിയിപ്പുമായി ബൈഡന്‍
Published on

കാബൂള്‍ വിമാനത്താവളം വീണ്ടും ആക്രമിക്കപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. 24-36 മണിക്കൂറിനുള്ളില്‍ വിമാനത്താവളത്തില്‍ വീണ്ടും ആക്രമണം നടക്കാന്‍ സാധ്യതയുള്ളതായാണ് സൈനിക ഉദ്യേഗസ്ഥര്‍ അറിയിച്ചതെന്ന് ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.

രണ്ട് ദിവസത്തിനുള്ളില്‍ വ്യക്തമായ ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് അമേരിക്ക നല്‍കുന്ന വിവരം. ജനങ്ങളോട് പരിസരം വിട്ടു പോകാനും നിര്‍ദേശിച്ചിട്ടുണ്ട്.

ശനിയാഴ്ചയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച് വിവരം തങ്ങളെ അറിയിച്ചതെന്നും ബൈഡന്‍ വ്യക്തമാക്കി. വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ഉണ്ടായ തീവ്രവാദ ആക്രമണത്തില്‍ 13 യു.എസ് സൈനികരുള്‍പ്പെടെ 170 ഓളം പേര്‍ പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ആക്രമണത്തിന്റെ സൂത്രധാരനായ ഐ.എസ് നേതാവിനെ ഡ്രോണ്‍ ആക്രമത്തിലൂടെ വധിച്ചതായി അമേരിക്ക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ആക്രമണത്തിന്റെ സൂത്രധാരനെ ലക്ഷ്യമിട്ട് ഐ.എസിന്റെ ശക്തി കേന്ദ്രങ്ങളിലാണ് അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തിയത്. അഫ്ഗാനിലെ നംഗര്‍ഹര്‍ പ്രവിശ്യയിലായിരുന്നു വ്യോമാക്രമണം നടന്നത്. കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരനെ ലക്ഷ്യമിട്ടായിരുന്നു അഫ്ഗാന് പുറത്തുനിന്ന് ഡ്രോണ്‍ ആക്രമണം നടത്തിയത്.

തങ്ങള്‍ ലക്ഷ്യം കണ്ടെന്നും ഐ.എസ് നേതാവിനെ വധിച്ചതായും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു. ആക്രമണത്തില്‍ സാധാരണക്കാര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടില്ലെന്നും സെന്‍ട്രല്‍ കമാന്‍ഡ് ക്യാപ്റ്റന്‍ പ്രസ്താവനയില്‍ അറിയിച്ചു.

എന്നാല്‍ യു.എസ് സൈന്യത്തെ അഫ്ഗാനില്‍ നിന്നും പിന്‍വലിക്കാന്‍ താലിബാന്‍ നല്‍കിയ സമയപരിധി അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് വീണ്ടും തീവ്രവാദ ആക്രമണം നടക്കുമെന്ന മുന്നറിയിപ്പുമായി അമേരക്ക രംഗത്തെത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in