കാബൂള്‍ വിമാനത്താവളത്തില്‍ അജ്ഞാതരുടെ വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥന്‍ മരിച്ചു

കാബൂള്‍ വിമാനത്താവളത്തില്‍ അജ്ഞാതരുടെ വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥന്‍ മരിച്ചു
Published on

കാബൂള്‍ വിമാനത്താവളത്തില്‍ സുരക്ഷാസേനയ്ക്ക് നേരെ ഇന്നുണ്ടായ വെടിവെയ്പ്പില്‍ ഒരു അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ മരിച്ചു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

ജര്‍മനിയുടെ സൈനിക ആര്‍മിയായ ബുണ്ടസ്വെര്‍ ആണ് ട്വിറ്ററില്‍ വെടിവെപ്പിന്റെ വിവരം പങ്കുവെച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരും അജ്ഞാതരും തമ്മിലാണ് വെടിവെപ്പ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിവെപ്പ് രൂക്ഷമായതോടെ, അമേരിക്കന്‍ സൈന്യവും തിരിച്ച് വെടിയുതിര്‍ത്തതായും ബുണ്ടസ്വെര്‍ അറിയിച്ചു.

താലിബാന്‍ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍നിന്ന് പലായനം ചെയ്യുവാനായി ആയിരങ്ങളാണ് കാബൂള്‍ വിമാനത്താവളത്തിന്റെ പരിസരത്ത് തമ്പടിച്ചിരിക്കുന്നത്. ഇടയ്ക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരുമായി സംഘര്‍ഷത്തിലേര്‍പ്പെടാറുണ്ട്.

അതേസമയം, ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ അഫ്ഗാനില്‍നിന്ന് ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷാദൗത്യം സുഖമമാക്കുന്നതിനായി കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഇപ്പോള്‍ പൂര്‍ണ്ണമായും അമേരിക്ക ഏറ്റെടുത്തിരിക്കുകയാണ്. മറ്റ് മേഖലകളില്‍ നിന്നെല്ലാം അമേരിക്കന്‍ സൈന്യം പിന്മാറിയിട്ടും വിമാനത്താവളത്തില്‍ ഇപ്പോഴും കുറച്ച് സൈനികര്‍ തുടരുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in