താലിബാന് ആദ്യപിന്തുണ കമ്യൂണിസ്റ്റ് ചൈനയില്‍ നിന്ന്, സൗഹൃദത്തിന് തയ്യാര്‍

താലിബാന് ആദ്യപിന്തുണ കമ്യൂണിസ്റ്റ് ചൈനയില്‍ നിന്ന്, സൗഹൃദത്തിന് തയ്യാര്‍
Published on

കാബുള്‍: അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലേറിയ താലിബാനെ അംഗീകരിക്കുന്നുവെന്ന് ചൈന. താലിബാനുമായി സൗഹൃദത്തിലേര്‍പ്പെടാന്‍ ഒരുക്കമാണെന്നും, പരസ്പരം സഹകരിക്കാന്‍ തയ്യാറാണെന്നും ചൈന അറിയിച്ചു.

'താലിബാന്‍ എന്നും ചൈനയുമായി നല്ല ബന്ധം സ്ഥാപിക്കാനുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചിട്ടുണ്ട്. സ്വയം തീരുമാനമെടുക്കാനുള്ള അഫ്ഗാന്‍ ജനതയുടെ അവകാശത്തെ ശരിവെക്കുന്നതിനോടൊപ്പം, താലിബാനുമായി സൗഹൃദവും സഹകരണവും ഉറപ്പുവരുത്താനും ചൈന തയ്യാറാണ്',

ചൈനീസ് വിദേശകാര്യവക്താവ് ഹുവ ചുന്‍യിങ് മാധ്യമങ്ങളോട് പറഞ്ഞു.

താലിബാനെ അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് ചൈന. കാബൂള്‍ പിടിച്ചടക്കി താലിബാന്‍ അധികാരം സ്ഥാപിച്ചതിന് തൊട്ടടുത്ത ദിവസമാണ് ചൈനയുടെ ഈ നീക്കം. കഴിഞ്ഞ മാസം ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി താലിബാന്‍ ഉന്നതരുമായി ബന്ധപ്പെട്ട് ചൈനക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന ഉറപ്പ് വാങ്ങിയിരുന്നു.

താലിബാന് ആദ്യപിന്തുണ കമ്യൂണിസ്റ്റ് ചൈനയില്‍ നിന്ന്, സൗഹൃദത്തിന് തയ്യാര്‍
'എല്ലാവരെയും അവര്‍ കൊല്ലും', സ്ത്രീകള്‍ക്ക് യാതൊരു സ്വാതന്ത്ര്യവുമുണ്ടാകില്ലെന്ന് കാബൂളില്‍ നിന്നെത്തിയ വനിത

അതേസമയം, താലിബാന്‍ അധികാരത്തിലേറിയതോടെ അഫ്ഗാനില്‍ പലായനം തുടരുകയാണ്. കാബൂള്‍ വിമാനത്താവളത്തില്‍ ഉണ്ടായ കനത്ത തിരക്കില്‍ ഒട്ടേറെ പേര്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരക്ക് നിയന്ത്രിക്കാനായി സുരക്ഷാസേനയ്ക്ക് ആകാശത്തേക്ക് വെടി വെക്കേണ്ടി വന്നു.

അഫ്ഗാനില്‍ അവിവാഹിതരായ സ്ത്രീകള്‍ താലിബാന്‍ ഭീകരവാദികളെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. താലിബാന്‍ പിടിച്ചെടുത്ത പ്രദേശങ്ങളിലുള്ള സ്ത്രീകളെ ഭീകരവാദികളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in