പ്രതിജ്ഞാബദ്ധരായവരെ പോലെ പാതിവഴിയില്‍ ഇട്ടിട്ട് പോകില്ല; അഫ്ഗാന്‍ ജനതയുടെ ശബ്ദമാകാന്‍ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി ആജ്ഞലീന ജോളി

പ്രതിജ്ഞാബദ്ധരായവരെ
പോലെ പാതിവഴിയില്‍ ഇട്ടിട്ട് പോകില്ല; അഫ്ഗാന്‍ ജനതയുടെ ശബ്ദമാകാന്‍ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി ആജ്ഞലീന ജോളി
Published on

അഫ്ഗാനിസ്ഥാനില്‍ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്നവര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി പ്രശസ്ത ഹോളിവുഡ് നടി ആഞ്ജലീന ജോളി. അഫ്ഗാന്‍ ജനതയ്ക്ക് വേണ്ടിയും ലോകത്ത് മനുഷ്യാവകാശങ്ങള്‍ നഷ്ടപ്പെട്ട് ജീവിക്കുന്നവര്‍ക്ക് വേണ്ടിയാണ് അക്കൗണ്ട് തുടങ്ങുന്നതെന്ന് ആഞ്ജലീന ജോളി പറഞ്ഞു.

ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നടിയുടെ ആദ്യ പോസ്റ്റ് ഒരു അഫ്ഗാന്‍ പെണ്‍കുട്ടിയുടെ വൈകാരികമായ കത്താണ്. താലിബാന്‍ ഭരണത്തില്‍ അഫ്ഗാന്‍ ജനത അനുഭവിക്കുന്ന ഭയത്തെക്കുറിച്ചാണ് കത്തില്‍ വിവരിക്കുന്നത്.

അഫ്ഗാനിലെ പലര്‍ക്കും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത് അവര്‍ക്ക് വേണ്ടിയാണ് ഈ അക്കൗണ്ട് തുടങ്ങുന്നതെന്നും ആഞ്ജലീന ജോളി പറഞ്ഞു.

ഈ കത്ത് എനിക്ക് അഫ്ഗാനില്‍ നിന്നുള്ള ഒരു കൗമാരക്കാരി അയച്ചതാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കാനുള്ള മാര്‍ഗം പോലും അഫ്ഗാന്‍ ജനതയ്ക്ക് നഷ്ടമായികൊണ്ടിരിക്കുകയാണ്.

അതുകൊണ്ട് അവരുടെ കഥകള്‍ പങ്കുവെക്കാനാണ് ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ വന്നിരിക്കുന്നത്. ലോകത്തെമ്പാടും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നഷ്ടമാകുന്നവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ കൂടിയായിരിക്കും ഈ അക്കൗണ്ട് ആഞ്ജലീന ജോളി പറഞ്ഞു.

സെപ്തംബര്‍ പതിനൊന്ന് ആക്രമണത്തിന് രണ്ടാഴ്ച മുമ്പ് ഞാന്‍ അഫ്ഗാന്‍ അതിര്‍ത്തിക്ക് സമീപം ഉണ്ടായിരുന്നു. അവിടെ താലിബാനില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ അഭയാര്‍ത്ഥികളായ ആളുകളെ ഞാന്‍ കണ്ടു.

അഫ്ഗാന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ വലിയ ദുഃഖമുണ്ട്. ഇക്കാലമത്രമയും ഇത്രയും പണവും സമയവും മുടക്കിയതും രക്തച്ചൊരിച്ചലുണ്ടായതും ഇതിന് വേണ്ടിയാണോ? ഈ പരാജയം മനസിലാക്കാന്‍ കഴിയുന്നില്ല.

വളരെ കഴിവുള്ള അഫ്ഗാന്‍ അഭയാര്‍ത്ഥികളെ ഒരു ഭാരം കണക്കെ കാണുന്നത് വേദനയുളവാക്കുന്നതാണ്. അവര്‍ക്ക് ആവശ്യമുള്ള സഹായമുണ്ടായിരുന്നെങ്കില്‍ എന്തെല്ലാം അവര്‍ ചെയ്യുമായിരുന്നു. അവിടെയുള്ള സ്ത്രീകള്‍ വിദ്യാഭ്യാസം ആഗ്രഹിക്കുക മാത്രമല്ല. അതിന് വേണ്ടി പോരാടുക കൂടിയാണ് ചെയ്തത്.

പ്രതിജ്ഞാബദ്ധരായി മുന്നോട്ട് വന്ന ചിലരെ പോലെ ഞാന്‍ പിന്മാറില്ല. ഞാനവരെ സഹായിക്കും. നിങ്ങളും എന്നോടൊപ്പം ഉണ്ടാകുമെന്ന് കരുതുന്നു. ആഞ്ജലീന ജോളി പറഞ്ഞു

Related Stories

No stories found.
logo
The Cue
www.thecue.in