പണമെടുത്ത് രേഖകള്‍ തിരിച്ച് തരൂ, മോഷ്ടാവിനോട്  നടന്‍ സന്തോഷ് കീഴാറ്റൂര്‍; ‘ട്രെയിനില്‍ എന്ത് സുരക്ഷയാണുള്ളത്’ 

പണമെടുത്ത് രേഖകള്‍ തിരിച്ച് തരൂ, മോഷ്ടാവിനോട് നടന്‍ സന്തോഷ് കീഴാറ്റൂര്‍; ‘ട്രെയിനില്‍ എന്ത് സുരക്ഷയാണുള്ളത്’ 

Published on

ട്രെയിന്‍ യാത്രക്കിടെ കവര്‍ച്ചയ്ക്കിരയായി നടന്‍ സന്തോഷ് കീഴാറ്റൂര്‍. ഞായറാഴ്ച രാത്രി ദുരന്തോ എക്‌സ്പ്രസില്‍ എറണാകുളത്തുനിന്ന് കോഴിക്കോടേക്കുള്ള യാത്രക്കിടെയാണ് പണവും പ്രധാന തിരിച്ചറിയല്‍ രേഖകളുമടങ്ങുന്ന ബാഗ് മോഷണം പോയത്. പണമെടുത്ത് തിരിച്ചറിയല്‍ രേഖകള്‍ തിരിച്ചുതരൂവെന്ന് മോഷ്ടാവിനോട് ഫെയ്‌സ്ബുക്ക് ലൈവിലൂടെ നടന്‍ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് സന്തോഷ് കീഴാറ്റൂര്‍ പറയുന്നതിങ്ങനെ.

ഞായറാഴ്ച രാത്രി 9.25 നാണ് എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്ന് ദുരന്തോ എക്‌സ്പ്രസില്‍ കയറുന്നത്. ഒപ്പം നടി നിഷയുമുണ്ടായിരുന്നു. ടു ടയര്‍ എസി കംപാര്‍ട്‌മെന്റിലായിരുന്നു ബെര്‍ത്ത്. രണ്ട് ബാഗുകളും ബെര്‍ത്തില്‍ വെച്ചു. അടുത്ത സീറ്റിലുണ്ടായിരുന്നവരെ പരിചയപ്പെടുകയും ചെയ്തു. തുടര്‍ന്ന് താന്‍ ബാത്‌റൂമിലേക്ക് പോയി. എന്നാല്‍ തിരിച്ചുവന്നപ്പോള്‍ ഷോള്‍ഡര്‍ ബാഗ് കാണാനില്ലായിരുന്നു. അപ്പോഴേക്കും ട്രെയിന്‍ യാത്രയാരംഭിച്ചിട്ടുണ്ട്. ബെര്‍ത്തുകളില്‍ തിരഞ്ഞുനോക്കിയെങ്കിലും ബാഗ് കണ്ടെത്താനായില്ല. ടീഷര്‍ട്ടും ബര്‍മൂഡയും ധരിച്ച ഒരാള്‍ ധൃതിയില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിപ്പോയതായി സമീപത്തുണ്ടായിരുന്ന യാത്രക്കാരി പറഞ്ഞു.

 പണമെടുത്ത് രേഖകള്‍ തിരിച്ച് തരൂ, മോഷ്ടാവിനോട്  നടന്‍ സന്തോഷ് കീഴാറ്റൂര്‍; ‘ട്രെയിനില്‍ എന്ത് സുരക്ഷയാണുള്ളത്’ 
നെഞ്ചിടിപ്പേറിയ മണിക്കൂറുകള്‍ക്കൊടുവില്‍ വിഷ്ണുവിന് ആശ്വാസം ; തൃശൂരില്‍ നിന്ന് കളവുപോയ,സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ബാഗ് തിരിച്ചുകിട്ടി 

ബാഗില്‍ ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, എടിഎം കാര്‍ഡ് ,ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് തുടങ്ങിയവയും കുറച്ച് പണവും ഉണ്ടായിരുന്നു. ബാഗ് പോയതോടെ ഫലത്തില്‍ കയ്യില്‍ അഞ്ച് പൈസയില്ലാതായി. പണമെടുത്ത് എനിക്ക് രേഖകള്‍ തിരിച്ചുതരണമെന്നാണ് എടുത്തയാളോട് പറയാനുള്ളത്. സംഭവത്തെക്കുറിച്ച് ടിടിആറിനോട് പരാതിപ്പെട്ടപ്പോള്‍ ട്രെയിനിറങ്ങി പരാതി നല്‍കാനാണ് നിര്‍ദേശിച്ചത്. പക്ഷേ തിങ്കളാഴ്ച രാവിലെ കോഴിക്കോട് ഷൂട്ടിന് എത്തേണ്ടതിനാല്‍ അത് സാധ്യമായിരുന്നില്ല. ഏറെ നേരമെടുത്താണ് കംപാര്‍ട്ട്‌മെന്റില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സാധിച്ചത്.

 പണമെടുത്ത് രേഖകള്‍ തിരിച്ച് തരൂ, മോഷ്ടാവിനോട്  നടന്‍ സന്തോഷ് കീഴാറ്റൂര്‍; ‘ട്രെയിനില്‍ എന്ത് സുരക്ഷയാണുള്ളത്’ 
‘ആശയങ്ങള്‍ പങ്കുവെയ്ക്കൂ ‘ ; സര്‍ക്കാരിനെ ജനപ്രിയമാക്കാന്‍ യുവ ഓഫീസര്‍മാരില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടി മുഖ്യമന്ത്രി 

സംഭവം വിവരിച്ചപ്പോള്‍ അന്വഷിക്കാന്‍ അവര്‍ക്ക് യാതൊരു ഉത്സാഹവും ഇല്ലായിരുന്നു. എന്തൊക്കെയാണ് അവര്‍ ചെയ്യേണ്ടതെന്ന് താന്‍ പറഞ്ഞുകൊടുക്കേണ്ടി വന്നു. എ.സി കംപാര്‍ട്ട്‌മെന്റായിട്ടും ട്രെയിനില്‍ യാതൊരു സുരക്ഷയുമില്ല. ഇത്തരത്തില്‍ ചതി പറ്റാതിരിക്കാന്‍ യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണം. ടീഷര്‍ട്ടും ബര്‍മൂഡയും ധരിച്ചയാളെക്കുറിച്ച് ആ യാത്രക്കാരി പറഞ്ഞതില്‍ നിന്ന് സിസിടിവി പരിശോധിച്ച് പൊലീസ് ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ റെയില്‍വേ പൊലീസിന്റെ ക്രിമിനല്‍ ലിസ്റ്റില്‍ പെട്ട ആളാണെന്നാണ് അറിയുന്നത്. ഇവരെയൊക്കെ പൊലീസ് നിരീക്ഷിക്കുകയും മോഷണങ്ങള്‍ തടയേണ്ടതുമല്ലേയെന്നും സന്തോഷ് കീഴാറ്റൂര്‍ ചോദിക്കുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in