‘ഗോ മാതാ കീ ജയ്’ വിളിപ്പിച്ച് ക്രൂരമര്‍ദ്ദനവും കൂട്ടിക്കെട്ടി പരേഡും; സ്വയം പ്രഖ്യാപിത പശുസംരക്ഷകരുടെ ഗുണ്ടായിസം 

‘ഗോ മാതാ കീ ജയ്’ വിളിപ്പിച്ച് ക്രൂരമര്‍ദ്ദനവും കൂട്ടിക്കെട്ടി പരേഡും; സ്വയം പ്രഖ്യാപിത പശുസംരക്ഷകരുടെ ഗുണ്ടായിസം 

Published on

പശുക്കടത്ത് ആരോപിച്ച് 24 പേരടങ്ങുന്ന സംഘത്തിന് ക്രൂരമര്‍ദ്ദനം. സ്വയം പ്രഖ്യാപിത ഗോ രക്ഷകര്‍ ഇവരെ കൂട്ടിക്കെട്ടി മൂന്ന് കിലോമീറ്ററോളം പൊലീസ് സ്റ്റേഷന്‍ വരെ നടത്തിച്ചു. ഗോ മാതാ കീ ജയ് വിളിപ്പിച്ചായിരുന്നു ക്രൂരവേട്ട. മധ്യപ്രദേശിലെ ഖണ്ഡ്‌വ ജില്ലയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. 15 പരെ കൂട്ടിക്കെട്ടി റോഡില്‍ മുട്ടിലിരുത്തിയത് ദൃശ്യങ്ങളിലുണ്ട്. അക്രമികളില്‍ ഒരാള്‍ ഓരോരുത്തരുടെയും മുഖം മൊബൈലില്‍ പകര്‍ത്തുന്നതും കാണാം. തുടര്‍ന്ന് ഇവരെ റോഡിലൂടെ ഖ്വാല പൊലീസ് സ്റ്റേഷന്‍ വരെ നടത്തിച്ച് കൊണ്ടുപോകുകയായിരുന്നു.

‘ഗോ മാതാ കീ ജയ്’ വിളിപ്പിച്ച് ക്രൂരമര്‍ദ്ദനവും കൂട്ടിക്കെട്ടി പരേഡും; സ്വയം പ്രഖ്യാപിത പശുസംരക്ഷകരുടെ ഗുണ്ടായിസം 
രക്തസാംപിള്‍ നല്‍കാന്‍ നിര്‍ദേശം; ഡിഎന്‍എ പരിശോധനയ്ക്ക് സമ്മതമറിയിച്ച് ബിനോയ് കോടിയേരി  

നൂറോളം വരുന്ന ഗോരക്ഷാ പ്രവര്‍ത്തകരാണ് അഴിഞ്ഞാടിയത്. പശുക്കളെ കാലിച്ചന്തയിലേക്ക് കൊണ്ടുപോകും വഴിയാണ് അക്രമികള്‍ ഇവരെ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തത്. 20 പശുക്കളെ ഇവര്‍ അറവിനായി കടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. തങ്ങള്‍ പശുവിന്റെ ഉടമസ്ഥരാണെന്ന് വ്യക്തമാക്കിയിട്ടും ഇവര്‍ മര്‍ദ്ദനം തുട ര്‍ന്നു. അതേസമയം അക്രമികളുടെ പരാതിയില്‍ പൊലീസ് ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. പശുക്കള്‍ തങ്ങളുടേതാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഒന്നും ഇവരുടെ പക്കല്‍ ഇല്ലെന്നും അതിനാല്‍ കേസെടുത്തെന്നുമാണ് പൊലീസ് വാദം. പശുക്കടത്തിനും ഗോവധ നിരോധനത്തിനുമെതിരായ വകുപ്പുകള്‍ ചമത്തിയാണ് കേസെടുത്തിരിക്കുന്നത്.

‘ഗോ മാതാ കീ ജയ്’ വിളിപ്പിച്ച് ക്രൂരമര്‍ദ്ദനവും കൂട്ടിക്കെട്ടി പരേഡും; സ്വയം പ്രഖ്യാപിത പശുസംരക്ഷകരുടെ ഗുണ്ടായിസം 
2 ലക്ഷം പേര്‍ ഇപ്പോഴും ചേരികളിലെന്ന് സംസ്ഥാന സര്‍ക്കാര്‍, കൂടുതല്‍ പേര്‍ തൃശ്ശൂരില്‍ 

എന്നാല്‍ ഇവരെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്ക് നേരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ പൊലീസ് തയ്യാറായതുമില്ല. ഖണ്ഡ്‌വ, സെഹോര്‍, ദേവാസ്, ഹര്‍ദ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് ക്രൂരവേട്ടയ്ക്ക് ഇരയായത്. ഇതില്‍ ആറുപേര്‍ മുസ്ലീങ്ങളാണ്. ഗോസംരക്ഷണത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ തടയല്‍ ബില്‍ മധ്യപ്രദേശ് നിയമസഭ പരിഗണിക്കാനിരിക്കെയാണ് സംഭവം. വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് പശുവിന്റെ പേരിലുള്ള അതിക്രമം ആവര്‍ത്തിക്കപ്പെട്ടത്. ഓട്ടോറിക്ഷയില്‍ ഗോ മാംസം കടത്തിയെന്ന് ആരോപിച്ച് ഇക്കഴിഞ്ഞ മെയ് മാസത്തില്‍ മധ്യപ്രദേശില്‍ രണ്ടുപേര്‍ ക്രൂരമര്‍ദ്ദനത്തിന് ഇരകളാക്കപ്പെട്ടിരുന്നു.

logo
The Cue
www.thecue.in