മരട്: സര്‍ക്കാറിനും ഫ്‌ളാറ്റുടമകള്‍ക്കും പറയാനുള്ളത് കോടതി കേള്‍ക്കണം; വിധിയ്ക്ക് ശേഷം തീരുമാനമെന്ന് എ സി മൊയ്തീന്‍ 

മരട്: സര്‍ക്കാറിനും ഫ്‌ളാറ്റുടമകള്‍ക്കും പറയാനുള്ളത് കോടതി കേള്‍ക്കണം; വിധിയ്ക്ക് ശേഷം തീരുമാനമെന്ന് എ സി മൊയ്തീന്‍ 

Published on

മരടില്‍ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കണമെന്ന കര്‍ശന നിലപാടില്‍ സുപ്രീംകോടതി ഉറച്ചു നില്‍ക്കുമ്പോഴും സംസ്ഥാന സര്‍ക്കാറിനും ഫ്‌ളാറ്റുടമകള്‍ക്കും പറയാനുള്ളത് കേള്‍ക്കണമെന്ന് മന്ത്രി എ സി മൊയ്തീന്‍. വെള്ളിയാള്ച വിധി വന്നതിന് ശേഷം തീരുമാനമെടുക്കും. വിധിയില്‍ വിശദമായ സര്‍വേ നടത്താന്‍ നിര്‍ദേശമുണ്ടെങ്കില്‍ നോക്കാമെന്നും മന്ത്രി പ്രതികരിച്ചു.

വിധി നടപ്പാക്കാന്‍ സംസ്ഥാനത്തിന് ചുരുങ്ങിയ സമയം മാത്രമാണ് ലഭിച്ചതെന്നാണ് ചീഫ് സെക്രട്ടറി ടോംജോസ് പ്രതികരിച്ചത്. ഉത്തരവ് വന്നതിന് ശേഷം കൂടുതല്‍ പ്രതികരിക്കാം. ഫ്‌ളാറ്റ് പൊളിക്കാന്‍ സംസ്ഥാനം സാവകാശ തേടിയെങ്കിലും സുപ്രീംകോടതി അനുവദിച്ചിരുന്നില്ല. മൂന്ന് മാസത്തെ സമയപരിധിയാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. വിശദമായ കര്‍മപദ്ധതി നല്‍കാമെന്ന് ചീഫ് സെക്രട്ടറിയുടെ അപേക്ഷയും കോടതി തള്ളിയത് സര്‍ക്കാറിന് വലിയ തിരിച്ചടിയായിട്ടുണ്ട്.

മരട്: സര്‍ക്കാറിനും ഫ്‌ളാറ്റുടമകള്‍ക്കും പറയാനുള്ളത് കോടതി കേള്‍ക്കണം; വിധിയ്ക്ക് ശേഷം തീരുമാനമെന്ന് എ സി മൊയ്തീന്‍ 
മരട്: ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതിയുടെ ശകാരം; ‘പ്രളയത്തില്‍ എത്ര പേര്‍ മരിച്ചെന്ന് അറിയില്ലേ’

തീര്‍ദേശത്തെ നിര്‍മാണങ്ങളെക്കുറിച്ച് സമഗ്രസര്‍വേ വേണമെന്നാണ് ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി പരാമര്‍ശിച്ചത്. നിയമവിരുദ്ധമായ നിര്‍മ്മാണങ്ങള്‍ സര്‍വേയില്‍ കണ്ടെത്തിയാല്‍ ചീഫ് സെക്രട്ടറിയായിരിക്കും ഉത്തരവാദി. പ്രളയത്തെ ഓര്‍മ്മപ്പെടുത്തി വിധി നടപ്പാക്കാത്തതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദുരന്തമുണ്ടായാല്‍ ആദ്യം മരിക്കുക നാല് ഫ്‌ളാറ്റുകളിലുള്ളവരായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

മരട്: സര്‍ക്കാറിനും ഫ്‌ളാറ്റുടമകള്‍ക്കും പറയാനുള്ളത് കോടതി കേള്‍ക്കണം; വിധിയ്ക്ക് ശേഷം തീരുമാനമെന്ന് എ സി മൊയ്തീന്‍ 
പാലായില്‍ വോട്ടെടുപ്പ് തീരുന്നതിന് മുന്‍പേ അടി മൂത്തു; പരസ്പരം കുറ്റപ്പെടുത്തി ജോസ്-ജോസഫ് വിഭാഗങ്ങള്‍

ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ എത്ര സമയം വേണമെന്ന് ചീഫ് സെക്രട്ടറിയോട് സുപ്രീംകോടതി ചോദിച്ചിരുന്നു. കേസില്‍ കുറ്റകരമായ അനാസ്ഥയാണ് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും കോടതി വിമര്‍ശിച്ചു. ചീഫ് സെക്രട്ടറിക്ക് വേണ്ടി ഹാജരായത് പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ്. അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in