സംസ്ഥാനത്ത് 341 അതീവ അപകടസാധ്യതാമേഖലകള്‍; മൂന്ന് വര്‍ഷത്തിനിടെ 1,730 മരണം

സംസ്ഥാനത്ത് 341 അതീവ അപകടസാധ്യതാമേഖലകള്‍; മൂന്ന് വര്‍ഷത്തിനിടെ 1,730 മരണം

Published on

സംസ്ഥാനത്തെ റോഡുകളില്‍ 341 അതീവ അപകടസാധ്യത മേഖലകളുണ്ടെന്ന് റോഡ് സുരക്ഷാ അതോറിറ്റി. 341 കേന്ദ്രങ്ങളിലുണ്ടായ അപകടത്തില്‍ മാത്രം 1,730 പേര്‍ മരിച്ചെന്ന് റോഡ് സുരക്ഷാ അതോറിറ്റിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പരുക്കേറ്റവരുടെ എണ്ണം അതിലേറെ വന്നേക്കും. എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ അപകടകേന്ദ്രങ്ങളുള്ളത്. ഇവിടങ്ങളില്‍ അടിയന്തരമായി സുരക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് റോഡ് സേഫ്റ്റി കമ്മീഷണര്‍ എന്‍ ശങ്കര്‍ റെഡ്ഡി പൊലീസിനും മോട്ടോര്‍ വാഹനവകുപ്പിനും കൈമാറിയിട്ടുണ്ട്.

തിരുവനന്തപുരം പാപ്പനംകോട് 102 അപകടങ്ങളാണ് മൂന്ന് വര്‍ഷത്തിനിടെയുണ്ടായത്. 15 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കൊല്ലം ചവറ പരിമണം ക്ഷേത്രം ജങ്ഷന്‍, തിരുവനന്തപുരം കരമന ജങ്ഷന്‍, മലപ്പുറം കുറ്റിപ്പുറം ഹൈവേ ജങ്ഷന്‍, തിരുവനന്തപുരം ബാലരാമപുരം കൊടിനട, എറണാകുളത്തെ അങ്കമാലി, ആലപ്പുഴ തുറവൂര്‍, ചന്തിരൂര്‍, ഹരിപ്പാട് ആശ്രമം ജങ്ഷന്‍, തിരുവനന്തപുരം കിഴക്കേകോട്ട എന്നീ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങളും മരണങ്ങളും സംഭവിക്കുന്നത്.

സംസ്ഥാനത്ത് 341 അതീവ അപകടസാധ്യതാമേഖലകള്‍; മൂന്ന് വര്‍ഷത്തിനിടെ 1,730 മരണം
കാറപടത്തില്‍പ്പെട്ട് വഴിയില്‍ തള്ളിയ കുട്ടി മരിച്ചു; ആശുപത്രിയിലെത്തിച്ചത് ഒന്നര മണിക്കൂര്‍ വൈകി

341 അപകടമേഖലകളില്‍ 65 എണ്ണവും തിരുവനന്തപുരത്താണ്. കൊല്ലത്ത് 56 അപകടകേന്ദ്രങ്ങളില്‍ 338 പേരുടെ ജീവന്‍ പൊലിഞ്ഞു. വൈറ്റിലയും അത്താണിയുമടക്കം എറണാകുളത്ത് 58 സ്ഥലങ്ങള്‍ കരിമ്പട്ടികയിലുണ്ട്. പത്തനംതിട്ടയില്‍ തുകലശ്ശേരി, അടൂര്‍, തിരുവല്ല, ആലപ്പുഴയില്‍ അരൂര്‍, പട്ടണക്കാട്, ചാരുമൂട്, കോട്ടയത്ത് പെരുന്ന, നാഗമ്പടം, ഏറ്റുമാനൂര്‍ എന്നീ സ്ഥലങ്ങളും അപകടങ്ങളുടെ എണ്ണത്തില്‍ മുന്നിലാണ്. തൃശൂരിലെ ചാലക്കുടി, പുതുക്കാട്, ആമ്പല്ലൂര്‍ എന്നീ കേന്ദ്രങ്ങളും മലപ്പുറത്തെ ചെമ്പ്ര, കക്കാഞ്ചേരി, വളാഞ്ചേരി എന്നീ സ്ഥലങ്ങളും കോഴിക്കോട് എരഞ്ഞിപ്പാലം, പന്തീരാങ്കാവ്, രാമനാട്ടുകര എന്നിവയും അപകട മേഖലകളാണ്. അപകടകേന്ദ്രങ്ങള്‍ സുരക്ഷിതമാക്കാനുള്ള പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കാനാണ് പഠനത്തിന് നേതൃത്വം വഹിച്ച ശങ്കര്‍ റെഡ്ഡിയുടെ നിര്‍ദ്ദേശം.

സംസ്ഥാനത്ത് 341 അതീവ അപകടസാധ്യതാമേഖലകള്‍; മൂന്ന് വര്‍ഷത്തിനിടെ 1,730 മരണം
പൗരത്വഭേദഗതി നിയമം: നിയമസാധുത ചോദ്യം ചെയ്യുന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in