ഇന്ത്യയില്‍ മുസ്ലിം വിരുദ്ധത ശക്തമാകുന്നു; ഭരണകൂടത്തിന് പങ്കെന്നും നോം ചോസ്‌കി

ഇന്ത്യയില്‍ മുസ്ലിം വിരുദ്ധത ശക്തമാകുന്നു; ഭരണകൂടത്തിന് പങ്കെന്നും നോം ചോസ്‌കി
Published on

ഇന്ത്യയില്‍ മുസ്ലിം വിരുദ്ധത ഏറ്റവും മാരകമായ രൂപത്തിലെത്തിയിരിക്കുന്നുവെന്ന് പ്രശസ്ത ചിന്തകന്‍ നോം ചോംസ്‌കി. മോദി സര്‍ക്കാര്‍ ആസൂത്രിതമായി ഇന്ത്യന്‍ മതേതര ജനാധിപത്യത്തെ ഇല്ലാതാക്കുകയാണ്. രാജ്യത്തെ ഹിന്ദു രാജ്യമാക്കി മാറ്റുകയാണെന്നും നോം ചോസ്‌കി വിമര്‍ശിച്ചു.

പാശ്ചാത്യ രാജ്യങ്ങളില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയ ഇന്ത്യയിലും ശക്തിപ്രാപിക്കുന്നു. വര്‍ഗ്ഗീയതയുടെ ഏറ്റവും മോശമായ അവസ്ഥയാണ് ഇന്ത്യയിലുള്ളത്. മോദി സര്‍ക്കാരിന് ഇതില്‍ പങ്കുണ്ട്. മതേതര സ്വഭാവത്തെ പ്രത്യേക ഇടപെടല്‍ നടക്കുന്നു. 250 മില്യണ്‍ മുസ്ലിങ്ങളെ വേട്ടയാടപ്പെടുന്ന ന്യൂനപക്ഷമാക്കി മാറ്റുകയാണ്.

യു.എസിലെ ഇന്ത്യക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു നോം ചോംസ്‌കിയുടെ വിമര്‍ശനം.

Related Stories

No stories found.
logo
The Cue
www.thecue.in