ബസ് വഴിയിലായത് ചോദ്യം ചെയ്തവരെ കല്ലട ഉടമയുടെ ഗുണ്ടകള്‍ മര്‍ദ്ദിച്ചെന്ന് പരാതി, തല്ലിച്ചതക്കുന്ന വീഡിയോ
ബസ് വഴിയില്‍ക്കിടന്ന് യാത്ര വൈകിയത് ചോദ്യം ചെയ്ത യുവാക്കളെ ബസുടമയുടെ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കല്ലട ട്രാവല്‍സിന്റെ (സുരേഷ് കല്ലട) ബസില്‍ യുവാക്കള്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെ തിരുവന്തപുരത്തുനിന്ന് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട ബസിലാണ് നാടകീയ സംഭവങ്ങള്‍. ഹരിപ്പാട് നിന്ന് ബാംഗ്ലൂരിലേക്ക് യാത്ര ചെയ്ത ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരനാണ് ഇക്കാര്യം വിശദമായ കുറിപ്പും ദൃശ്യവും സഹിതം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. അദ്ദേഹം പറയുന്നതിങ്ങനെ.
സുരേഷ് കല്ലടയുടെ ഓഫീസിന്റെ വിശദീകരണം ഇങ്ങനെ
ആലപ്പുഴയില്‍ മറ്റ് സംവിധാനങ്ങളില്ലാതിരുന്നതിനാല്‍ എറണാകുളത്ത് നിന്ന് പകരം ബസ് എത്തേണ്ടതിനാലാണ് യാത്ര വൈകിയത്. ബ്രേക്ക് ഡൗണായെന്നും പകരം വാഹനം എത്തിയശേഷമേ യാത്ര തുടരനാകൂവെന്നും ബസിലുള്ളവരെ അറിയിച്ചിരുന്നു. എന്നാല്‍ രണ്ട് യുവാക്കള്‍ പ്രകോപിതരാവുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. കല്ലുകൊണ്ടടിച്ചതിനെ തുടര്‍ന്ന് ക്ലീനറുടെ തലയില്‍ 6 തുന്നലുകളുണ്ട്. എറണാകുളത്തുനിന്ന് പകരം ബസ് എത്തിയതോടെ ഹരിപ്പാട് നിന്ന് യാത്രക്കാരുമായി തിരിച്ചു. തിരികെ എറണാകുളത്ത് എത്തിയപ്പോള്‍ ഇതേ യുവാക്കള്‍ ഓഫീസില്‍ കയറിവന്ന് സംഘര്‍ഷമുണ്ടാക്കി. ഓഫീസ് ജീവനക്കാരന്റെ കഴുത്തിന് കുത്തിപ്പിടിക്കുകയും മാലപൊട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ബസിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതോടെയാണ് ഇവരെ ബലംപ്രയോഗിച്ച് പിടിച്ചിറക്കിയത്. ഹരിപ്പാട് വെച്ച് ക്ലീനറെ ആക്രമിച്ചപ്പോഴൊന്നും ഞങ്ങളൊന്നും ചെയ്തിട്ടില്ല. ശേഷം പൊലീസിനെ വിളിച്ചുവരുത്തി ഇവരെ കൈമാറുകയായിരുന്നു. ഇവര്‍ കഞ്ചാവിന്റെ ലഹരിയിലായിരുന്നുവെന്നാണ് പൊലീസില്‍ നിന്നറിഞ്ഞത്. അവരെയുംകൊണ്ട് യാത്ര ചെയ്യാവുന്ന സാഹചര്യമായിരുന്നില്ല.മറ്റ് യാത്രക്കാര്‍ക്കൊപ്പം ഇവരെ കൊണ്ടുപോകുക സാധ്യമല്ലായിരുന്നു. ഇവര്‍ മരട് പൊലീസിന്റെ കസ്റ്റഡിയിലാണ്.