കളക്ടറായിരുന്ന മിര്‍ മുഹമ്മദലിയുടെ കണ്ടെത്തലില്‍ ശിവ ലോകത്തിന് കണ്ണൂരിനെ പരിചയപ്പെടുത്തുന്നു; ശ്രദ്ധനേടി പരസ്യചിത്രം 

കളക്ടറായിരുന്ന മിര്‍ മുഹമ്മദലിയുടെ കണ്ടെത്തലില്‍ ശിവ ലോകത്തിന് കണ്ണൂരിനെ പരിചയപ്പെടുത്തുന്നു; ശ്രദ്ധനേടി പരസ്യചിത്രം 

Published on

കണ്ണൂര്‍ ജില്ലയെ ലോകത്തിന് പരിചയപ്പെടുത്തുന്ന ടൂറിസം പരസ്യചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നു. 12 വയസ്സുകാരന്‍ ശിവയാണ് പരസ്യചിത്രത്തില്‍ കണ്ണൂരിന്റെ പ്രകൃതിഭംഗിയും ചരിത്ര സ്മാരകങ്ങളും രുചിപ്പെരുമയുമെല്ലാം പരിചയപ്പെടുത്തുന്നത്. ദ ന്യൂസ് മിനിട്ടാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ‘ഞാന്‍ കണ്ണന്‍, നിങ്ങളെന്റെ വീട് കണ്ടിട്ടുണ്ടോ ? വാ ഞാന്‍ കാണിച്ചുതരാം. ഞങ്ങള്‍ക്ക് മനോഹരമായ ബീച്ചുകളുണ്ട്. സുന്ദരമായ പുഴകളും കായലുകളുമുണ്ട്’. ഇങ്ങനെ പോകുന്നു പരസ്യത്തിലെ വാചകങ്ങള്‍. ശിവ അവതരിപ്പിക്കുന്ന കണ്ണന്റെ കാഴ്ചകളിലൂടെയാണ് പരസ്യചിത്രം.

കളക്ടറായിരുന്ന മിര്‍ മുഹമ്മദലിയുടെ കണ്ടെത്തലില്‍ ശിവ ലോകത്തിന് കണ്ണൂരിനെ പരിചയപ്പെടുത്തുന്നു; ശ്രദ്ധനേടി പരസ്യചിത്രം 
‘ഞാന്‍ ഒറ്റയ്ക്കാണ് നിന്നത്’; തുറന്നതെഴുതിയ രാജിക്കത്തില്‍ രാഹുല്‍ ഗാന്ധി  

കണ്ണൂര്‍ കളക്ടറായിരുന്ന മിര്‍ മുഹമ്മദ് അലിയാണ് പരസ്യചിത്രത്തിലെ വാക്യങ്ങള്‍ എഴുതിയിരിക്കുന്നത്. ആരാകണം ഇത് അവതരിപ്പിക്കേണ്ടതെന്ന് അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിരുന്നില്ല. രണ്ട് മിനിട്ട് പരസ്യചിത്രത്തില്‍ കഥാപാത്രമാകാന്‍ ഏറ്റവും അനുയോജ്യന്‍ ശിവയാണെന്ന് അദ്ദേഹം തീരുമാനിച്ചുറപ്പിച്ചിരുന്നു. കണ്ണൂരിലെ മൂന്നുവര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തിനിടെ തലശ്ശേരി ബാല ഭവന്‍ അദ്ദേഹം പലകുറി സന്ദര്‍ശിച്ചിട്ടുണ്ട്. അവിടുത്തെ കുട്ടികളുമായി ആശയവിനിമയം നടത്തിയിട്ടുമുണ്ട്. പലവിധ പ്രതിസന്ധികളാല്‍ അന്തേവാസികളാകാന്‍ വിധിക്കപ്പെട്ടവരാണ് അവിടെയുള്ള കുട്ടികള്‍. ആണ്‍കുട്ടികളില്‍ നിന്ന് മിര്‍ മുഹമ്മദ് അലി, ശിവയെ കണ്ടെത്തി. ആ തെരഞ്ഞെടുപ്പ് കൃത്യവുമായിരുന്നു. ക്യാമറയ്ക്ക് മുന്‍പില്‍ യാതൊരു സങ്കോചവുമില്ലാതെ മികച്ച രീതിയില്‍ കണ്ണനെ പ്രതിഫലിക്കാന്‍ ശിവയ്ക്ക് സാധിച്ചു. ജൂണ്‍ ആദ്യവാരമായിരുന്നു ഷൂട്ടിംഗ്.

കളക്ടറായിരുന്ന മിര്‍ മുഹമ്മദലിയുടെ കണ്ടെത്തലില്‍ ശിവ ലോകത്തിന് കണ്ണൂരിനെ പരിചയപ്പെടുത്തുന്നു; ശ്രദ്ധനേടി പരസ്യചിത്രം 
ഡബ്ലുസിസി ആശയം റിമയുടെത്; വരും വര്‍ഷങ്ങളില്‍ നിര്‍ണായക സാന്നിധ്യമാകുമെന്നും പാര്‍വതി 

ചിത്രീകരണം നീളുമ്പോഴും ക്യാമറയ്ക്ക് മുന്നില്‍ പരിഭവങ്ങളേതുമില്ലാതെ ശിവ അഭിനയിച്ചു. മിര്‍ മുഹമ്മദ് അലി ഇപ്പോള്‍ ശുചിത്വ മിഷന്‍ ഡയറക്ടറാണ്. കളക്ടറുടെ പദവിയില്‍ നിന്ന് ഒഴിയുന്നതിന് തൊട്ടുമുന്‍പ് ജൂണ്‍ 19 നാണ് പരസ്യചിത്രം പുറത്തിറക്കിയത്. കയാക്കിംഗ് ചെയ്യാന്‍ ശിവയെ ഒറ്റയ്ക്കിരുത്തുന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ‘ഞാനും കയാക്കില്‍ ഇരിക്കാമെന്ന് വിചാരിച്ചു. പക്ഷേ അങ്ങനെ വരുമ്പോള്‍ വൈഡ് ഷോട്ടില്‍ ഞാന്‍ ഫ്രെയിമിലുണ്ടാകും. അതിനാല്‍ ലൈഫ് ജാക്കറ്റ് നല്‍കി ശിവയെ ഒറ്റക്കിരുത്തി. എന്നാല്‍ പേടിയേതുമില്ലാതെ യഥാര്‍ത്ഥ രീതിയില്‍ തന്നെ ശിവ കയാക്കിംഗ് ചെയ്തു.

കളക്ടറായിരുന്ന മിര്‍ മുഹമ്മദലിയുടെ കണ്ടെത്തലില്‍ ശിവ ലോകത്തിന് കണ്ണൂരിനെ പരിചയപ്പെടുത്തുന്നു; ശ്രദ്ധനേടി പരസ്യചിത്രം 
രോഹിത് ശര്‍മയുടെ സിക്‌സര്‍ പതിച്ചത് മീനയുടെ മുഖത്ത്; പരിക്കേറ്റ ആരാധികയ്ക്ക് സമ്മാനവുമായി താരം 

ഓരോ സീനും ഷൂട്ട് ചെയ്ത ശേഷം അവന്‍ കാണും. ചില രംഗങ്ങളില്‍ തൃപ്തിയായിട്ടില്ലെന്ന് പറയും. ഇംഗ്ലീഷില്‍ അത്രമേല്‍ വഴക്കമില്ലാതിരുന്നിട്ടും കൃത്യമായ ഊന്നലുകളും നിര്‍ത്തലുകളും നല്‍കി വാക്യങ്ങളുടെ ഭാവം ഉള്‍ക്കൊണ്ടുതന്നെ ഡബ്ബ് ചെയ്തിട്ടുമുണ്ട്. ശിവയുടെ പ്രകടനത്തില്‍ ബാലഭവനിലെ സുഹൃത്തുക്കളും ആഹ്ലാദത്തിലാണ്. വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍പ് കണ്ണൂരിലേക്ക് എത്തിപ്പെടുന്നതിലെ ബുദ്ധിമുട്ടായിരുന്നു ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് മങ്ങലേല്‍പ്പിച്ചിരുന്നത്. എന്നാല്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ത്ഥ്യമായതോടെ ആ പ്രശ്‌നത്തിന് പരിഹാരമായെന്നും മിര്‍ മുഹമ്മദ് അലി കൂട്ടിച്ചേര്‍ത്തു.

logo
The Cue
www.thecue.in